യുഎന്‍ സ്ഥിരീകരിച്ചു:ഐഎസ് കേരളത്തിലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 25, 2020

യുഎന്‍ സ്ഥിരീകരിച്ചു:ഐഎസ് കേരളത്തിലും

യുണൈറ്റഡ് നേഷൻസ്: കേരളത്തിലും കർണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരരുടെ നിർണായകസാന്നിധ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട്. ഐ.എസ്., അൽഖായിദ, ഇവയുമായി ബന്ധപ്പെട്ട വ്യക്തികൾ, സംഘടനകൾ എന്നിവയെക്കുറിച്ചുള്ള 26-ാം റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐ.എസ്. പ്രവർത്തനമുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും എൻ.ഐ.എ.യും മുന്പും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഐക്യരാഷ്ട്രസഭ ആദ്യമായാണ് ഇത് സ്ഥിരീകരിക്കുന്നത്. കേരളത്തിൽനിന്നുള്ള ഒട്ടേറെ യുവാക്കൾ അഫ്ഗാനിസ്താനിലെ ഐ.എസ്. താവളങ്ങളിലുള്ളതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അൽ ഖായിദയുടെ ദക്ഷിണേഷ്യൻ ഘടകമായ അൽഖായിദ ഇൻ ഇന്ത്യൻ സബ്കോണ്ടിനെന്റിന്റെ (എ.ക്യു.ഐ.എസ്.) ഇരുന്നൂറോളം ഭീകരർ ഇന്ത്യയുൾപ്പെടുന്ന ഈ മേഖലയിൽ ആക്രമണത്തിന് പദ്ധതിയിടുന്നെന്നും യു.എൻ. റിപ്പോർട്ടിലുണ്ട്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാന്മാർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് എ.ക്യു.ഐ.എസ്. അംഗങ്ങൾ. താലിബാനുകീഴിൽ അഫ്ഗാനിസ്താനിലെ നിമ്രുസ്, ഹെൽമാണ്ട്, കാണ്ഡഹാർ എന്നീ പ്രവിശ്യകൾ ആസ്ഥാനമാക്കിയാണ് എ.ക്യു.ഐ.എസിന്റെ പ്രവർത്തനം. ഉസാമ മഹ്മൂദ് നയിക്കുന്ന ഈ സംഘടന മുൻതലവൻ അസിം ഉമറിന്റെ കൊലപാതകത്തിനുപ്രതികാരമായി ദക്ഷിണേഷ്യയിലുടനീളം ആക്രമണം നടത്താൻ പദ്ധതിയിടുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. യു.എസ്.-അഫ്ഗാൻ സൈന്യത്തിന്റെ സംയുക്ത ആക്രമണത്തിൽ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഉമർ കൊല്ലപ്പെട്ടത്. ഐ.എസിന്റെ ഇന്ത്യൻ ഘടകത്തിന് 'ഹിന്ദ് വിലായാ' എന്നാണു പേര്. 2019 മേയ് 10-ലെ സംഘടനയുടെ പ്രഖ്യാപനമനുസരിച്ച് 180-നും 200-നുമിടയ്ക്ക് അംഗങ്ങളാണ് അതിലുള്ളത്. ഇന്ത്യയിൽ പുതിയ പ്രവിശ്യസ്ഥാപിച്ചെന്ന് ആ മാസംതന്നെ ഐ.എസ്. പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് സംഘടന ഇക്കാര്യം സമ്മതിച്ചത്. സുരക്ഷാസേനയും ഭീകരരും തമ്മിൽ കശ്മീരിൽ ഏറ്റുമുട്ടലുണ്ടായതിനെത്തുടർന്നായിരുന്നു ഈ പ്രഖ്യാപനം. ഇക്കാര്യം ജമ്മുകശ്മീർ പോലീസിലെ ഉന്നതൻ നിഷേധിച്ചിരുന്നു. ഇതിനുമുമ്പ് കശ്മീരിൽനടന്ന ഐ.എസ്. ആക്രമണങ്ങൾക്കെല്ലാം പിന്നിൽ സംഘടനയുടെ ഖുറാസാൻ പ്രവിശ്യാഘടകമായിരുന്നു. അഫ്ഗാനിസ്താനിലും പാകിസ്താനിലും സമീപപ്രദേശങ്ങളിലും പ്രവർത്തിക്കാൻ 2015-ൽ സ്ഥാപിച്ചതാണിത്. Content Highlight: U.N. report: Islamic State threat in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2CFz6ep
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages