യു.എ.ഇ.യിൽ ഒരുദിവസം ആയിരത്തിലേറെ രോഗവിമുക്തർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 17, 2020

യു.എ.ഇ.യിൽ ഒരുദിവസം ആയിരത്തിലേറെ രോഗവിമുക്തർ

ദുബായ്: ശക്തമായ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്ന യു.എ.ഇ.യിൽ വെള്ളിയാഴ്ച 1036 പേർ രോഗമുക്തി നേടി. പുതുതായി 293 പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ രണ്ടുമരണവും ഉണ്ടായി. ഇതോടെ യു.എ.ഇ.യിലെ മരണസംഖ്യ 337 ആയിട്ടുണ്ട്. അതേസമയം, മൊത്തം രോഗവിമുക്തർ 48,448 ആയി.സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,45,851 ആയി. വെള്ളിയാഴ്ച പുതുതായി 2613 പേരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. 37 പേർകൂടി മരിച്ചു. ഇതോടെ സൗദിയിൽ മരിച്ചവരുടെ എണ്ണം 2407 ആയി. 3539 പേർ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,91,111 ആണ്. നിലവിൽ ചികിത്സയിലുള്ളത് 52,283 പേരാണ്. ഇവരിൽ 2188 പേരുടെനില ഗുരുതരവുമാണ്.കുവൈത്തിൽ വെള്ളിയാഴ്ച രണ്ടുപേർ മരിച്ചു. പുതുതായി 553 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 836 പേർ രോഗ വിമുക്തരുമായി. കുവൈത്തിലെ കോവിഡ് മരണസംഖ്യ 404 ആയി. രാജ്യത്ത് 4,52,970 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 58,221 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ 48,381 പേരും രോഗവിമുക്തരായി. 9436 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 143 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3fSpmfb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages