നിരാശനായി കള്ളന്‍ മടങ്ങുന്ന ദൃശ്യം വീട്ടിലെ സി.സി.ടി.വി.ക്യാമറയില്‍; ടെറസിലേക്കുള്ള പടി കേറിപ്പോയി അഞ്ചുമിനിട്ടിനകം തിരിച്ചിറങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 5, 2020

നിരാശനായി കള്ളന്‍ മടങ്ങുന്ന ദൃശ്യം വീട്ടിലെ സി.സി.ടി.വി.ക്യാമറയില്‍; ടെറസിലേക്കുള്ള പടി കേറിപ്പോയി അഞ്ചുമിനിട്ടിനകം തിരിച്ചിറങ്ങി

പൊന്‍കുന്നം: മോഷണത്തിന് കയറിയ വീട്ടില്‍ നിന്നും ഒന്നും കിട്ടാതെ നിരാശനായി കള്ളന്‍ മടങ്ങുന്ന ദൃശ്യം വീട്ടിലെ സി.സി.ടി.വി.ക്യാമറയില്‍. ശനിയാഴ്ച അര്‍ധരാത്രി അധ്യാപകനായ ഇളങ്ങുളം രണ്ടാംതോട് ഉപാസനയില്‍ സാബുവിന്റെ വീട്ടില്‍ മുറ്റത്തെ ടെറസിലേക്കുള്ള പടി കയറിപ്പോയ കള്ളന്‍ അഞ്ചുമിനിട്ടിനകം മടങ്ങിവരുന്ന ദൃശ്യമാണ് പതിഞ്ഞത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇയാള്‍ ഓടി ഇരുട്ടില്‍ മറഞ്ഞു.

റൂഫിട്ട മുകള്‍ നിലയില്‍ കയറിയാല്‍ വീടിനകത്ത് കടക്കാമെന്ന ധാരണയിലാണ് കയറിയതെന്നാണ് സംശയം. തിരിച്ചിറങ്ങി വന്ന ഇയാള്‍ മുറിയുടെ തുറന്നുകിടന്ന ജനലിലൂടെ നിരീക്ഷിക്കുമ്പോള്‍ വീടിനുള്ളില്‍ നിന്ന് നായയുടെ കുര ഉയര്‍ന്നു. ഇതോടെ വീട്ടുകാര്‍ ഉണരുകയും ചെയ്തു. റൂഫ് ചെയ്ത മുകൾ നിലയിൽ കയറിയാൽ വീടിനകത്ത് കടക്കാമെന്ന ധാരണയിലാണ് കയറിയത്.

[IMG]

വീട്ടുകാർ ഉണർന്നതോടെ ഉടുമുണ്ടുരിഞ്ഞ് തല മൂടിപ്പുതച്ച് സ്ഥലം കാലിയാക്കി. സി.സി.ടി.വി പരിശോധിച്ചപ്പോളാണ് വീട്ടുകാര്‍ മോഷണശ്രമം അറിഞ്ഞത്. ഉടുമുണ്ടു തെറുത്ത് ഉടുത്തും, ഷര്‍ട്ട് ഊരി തലയും വായും മൂടിപ്പുതച്ചുമാണ് യുവാവിനെ ദൃശ്യങ്ങളില്‍ കാണുന്നത്. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.



from mangalam.com https://ift.tt/3iA7ya8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages