അബുദാബി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതാണ് വിവരം. കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.
അതേ സമയം, ഫൈസലിനെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറിയേക്കില്ല. കേസില്‍ യുഎഇ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ തെളിവെടുപ്പും ചോദ്യംചെയ്യലും വേണ്ടി വരുമെന്നതിനാലാണ് പ്രതിയെ കൈമാറ്റം ചെയ്യുന്നത് വൈകുന്നത്. എന്‍ഐഎയുടെ ആരോപണങ്ങളെക്കുറിച്ച് തന്നെയാണ് യു.എ.ഇ സുരക്ഷാ വിഭാഗവും ചോദ്യംചെയ്തതെന്നാണ് വിവരം.
എന്നാല്‍ കേസില്‍ തന്നെ അന്യായമായി പ്രതിചേര്‍ത്തുവെന്ന വാദമാണ് ഫൈസല്‍ ഫരീദ് അന്വേഷണ ഏജന്‍സിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. കുറ്റവാളികളുടെ കൈമാറ്റ കരാര്‍ നിലവിലുണ്ടെങ്കിലും പരസ്പര ധാരണയോടെ കേസില്‍ സഹകരിച്ചുള്ള ഒരു നീക്കമായിരിക്കും ഇന്ത്യയുടേത്.
from mangalam.com https://ift.tt/2OHiVzB
via IFTTT
No comments:
Post a Comment