കൊച്ചി : നയതന്ത്രവഴിയിലൂടെ ഫൈസല്‍ ഫരീദും സംഘവും കടത്താന്‍ പദ്ധതിയിട്ടത് 300 കിലോ സ്വര്‍ണം. പിടികൂടിയ 30 കിലോ ഉള്‍പ്പെടെ 150 കിലോ സ്വര്‍ണം ഇങ്ങനെ കൊണ്ടുവന്നതായി കസ്റ്റംസ് അറിയിച്ചു. കോണ്‍സുലേറ്റ് പാഴ്‌സലില്‍ നിന്നു പിടിച്ചെടുത്ത സ്വര്‍ണത്തോടൊപ്പമുള്ള കുറിപ്പില്‍ ഇതുസംബന്ധിച്ച നിര്‍ണായകരേഖകള്‍ കണ്ടെടുത്തതായി കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇത് സ്വര്‍ണം അയച്ച വ്യക്തിയുടേതാണെന്നും മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിച്ചുചോദ്യം ചെയ്തശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നും കസ്റ്റംസ് പറയുന്നു. 300 കിലോ സ്വര്‍ണം കൊണ്ടുവരുന്നതിനാണ് ഫൈസല്‍ സന്ദീപിന്റെയും സരിത്തിന്റെയും സ്വപ്‌നയുടെയും സഹായം തേടിയത്. െഫെസലുമായാണ് ഡീല്‍ ഉറപ്പിച്ചത്.
ഇതോടെ മറ്റൊരു പ്രതിയായ കെ.ടി. റമീസ് ഇടപാടുകാരില്‍നിന്ന് ഒമ്പതുകോടിയോളം രൂപ പിരിച്ചെടുത്തു. ഈ തുക ഹവാല വഴി ദുബായിലേക്കു െകെമാറിയപ്പോള്‍ 15 കോടി രൂപ മൂല്യമുള്ള 30 കിലോ 24 കാരറ്റ് സ്വര്‍ണം അയക്കുകയായിരുന്നു. അതേസമയം കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതിയാക്കുന്ന കാര്യത്തില്‍ കസ്റ്റംസ് നിയമവിദഗ്ധരുമായി ആലോചന തുടരുന്നു. വ്യക്തമായ തെളിവുണ്ടെങ്കില്‍മാത്രം അറസ്റ്റ് മതിയെന്നും അല്ലാത്തപക്ഷം കോടതിയില്‍ നിന്ന് വിമര്‍ശനമുണ്ടാകാമെന്നാണു നിയമോപദേശം ലഭിച്ചത്.
കള്ളക്കടത്ത് ഇടപാട് ശിവശങ്കറിന് അറിയാമെന്നാണ് സരിത്തിന്റെ മൊഴി. കസ്റ്റംസ് ആക്ട് വകുപ്പ് 13 പ്രകാരം പ്രതിയുടെ കുറ്റസമ്മതമൊഴി മാത്രംമതി മറ്റൊരാളെ പ്രതിചേര്‍ക്കാന്‍. എന്നാല്‍ ശിവശങ്കറിന്റെ കാര്യത്തില്‍ തിരക്കുകൂട്ടെണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച നിര്‍ദേശം. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു പങ്കില്ലെന്നും അറ്റാഷെയാണ് എല്ലാത്തിനും പിന്നിലെന്നുമാണു സ്വപ്‌നയുടെ മൊഴി.
ശിവശങ്കറിന്റെ ഇടപെടല്‍ സ്വപ്‌നയുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യത്തിലുണ്ടെന്നു തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവില്ല. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി താന്‍ കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്നാണു ശിവശങ്കറിന്റെ മൊഴി.
അതേസമയം, ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കര്‍ ഉപേക്ഷിച്ചു. നിലവിലെ സാഹചര്യത്തില്‍ അപേക്ഷ കോടതിയിലെത്തിയാല്‍ കസ്റ്റംസും എന്‍.ഐ.യും ശക്തമായി എതിര്‍ക്കും. കുറ്റസമ്മതമൊഴിയുണ്ടെന്ന് ബോധിപ്പിക്കുന്നപക്ഷം ജാമ്യം കിട്ടാന്‍ സാധ്യത കുറവാണെന്നും അഭിഭാഷകര്‍ അറിയിച്ചതോടെയാണ് ശിവശങ്കര്‍ പിന്മാറിയത്.
from mangalam.com https://ift.tt/2WI0fEd
via IFTTT
No comments:
Post a Comment