കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടന്നെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. പി.ആർ. ഏജൻസികളുടെ സഹായത്തോടെ 916 മുഖ്യമന്ത്രിയായി അവതരിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയൻ ജനങ്ങൾക്കുമുന്നിൽ മുക്കുപണ്ടമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. പാഴ്‌സൽ തുറന്നുനോക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരാണ് കസ്റ്റംസിനോടു നിർദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പിൽ കൊച്ചിയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രവാസികളുടെ മടങ്ങിവരവ് തടയാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഡിപ്ലോമാറ്റിക് ചാനൽവഴി സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണക്കടത്തിനു പിന്നിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന സെക്രട്ടറി ദീപക് ജോയ് എന്നിവരും പത്രമ്മേളനത്തിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2Z2Iwc8
via
IFTTT
No comments:
Post a Comment