കൊച്ചി : സിനിമ, മോഡലിങ്, ഇവന്റ് മാനേജ്‌മെന്റ് രംഗത്തുള്ളവരെ സ്വര്‍ണക്കടത്തിനു പ്രേരിപ്പിക്കുന്നുവെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. സംഘം പതിനെട്ടില്‍ കൂടുതല്‍ പെണ്‍കുട്ടികളെ കബളിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ പിടികിട്ടാനുള്ള രണ്ടുപേര്‍ കൂടി ഇന്നലെ പിടിയിലായി. ഇതില്‍ വാടാനപ്പിള്ളി സ്വദേശി റഹീമിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കോവിഡ് ബാധയേറ്റ് ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്. സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ സഹായിച്ച ഇവര്‍ക്കു ഗൂഢാലോചനയിലും പങ്കുണ്ടെന്നു പോലീസ് പറഞ്ഞു. കൂടാതെ, മോഡലുകളെ വാടാനപ്പിള്ളിയിലും പാലക്കാടും താമസിപ്പിക്കാനും റഹിം സഹായിച്ചിരുന്നു.
എറണാകുളം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 11 കേസുകളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസെല്ലാം ഒന്നിച്ചു കമ്മിഷണര്‍ക്കു കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ചിനു െകെമാറാനാണ് ഉദ്ദേശിക്കുന്നത്. വഞ്ചനാകേസ് അന്വേഷിക്കുന്നത് ഈ വിഭാഗമാണ്. ഈ സംഘം തനിക്കു രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തു സ്വര്‍ണക്കടത്തിനു പ്രേരിപ്പിച്ചതായും നടിമാരായ ഷംനയുടെയും മിയയുടെയും ഫോണ്‍നമ്പര്‍ ചോദിച്ചതായും നടന്‍ ധര്‍മ്മജന്‍ മൊഴി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി നടി ഷംന കാസിമിനെ ബ്ലക്ക്‌മെയില്‍ ചെയ്ത കേസിന്റെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ സ്വര്‍ണക്കടത്ത് കേസ് വിശദമായി അന്വേഷിക്കാനാണു നീക്കം. തട്ടിപ്പിനിയായ പരമാവധിപേരെ കണ്ടെത്തി മൊഴിയെടുക്കും.
കേസില്‍പെടാന്‍ ആഗ്രഹമില്ലാത്തതിനാല്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ വിവരം മറച്ചുവയ്ക്കുന്നുണ്ടെന്നാണു നിഗമനം. പലരും സംഘത്തിന്റെ വലയിലായതു അറിവോടെയല്ലെന്ന പെണ്‍കുട്ടികളുടെ മൊഴി പോലീസ് സംശയിക്കാതിരിക്കാനും പ്രതിയാകുമെന്ന ഭീതിയിലുമാണെന്നു കരുതുന്നു. പ്രതികള്‍ സഞ്ചരിച്ചതും പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ ആക്കാന്‍ ഉപയോഗിച്ചതുമായ നാലുവണ്ടികള്‍ ഇന്നലെ മരട് പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. പോലിസ് ആവശ്യപ്പെട്ടതനുസരിച്ചു വാഹന ഉടമകള്‍ തന്നെ വാഹനം എത്തിക്കുകയായിരുന്നു.
നടി ഷംന കാസിമിനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നതായി അന്വേഷകസംഘം. തട്ടിപ്പു സംഘങ്ങളുമായി ബന്ധപ്പെട്ട് സിനിമമേഖലയിലുള്ളവരെയും ചോദ്യം ചെയ്യും. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് സിനിമാമേഖലയിലെ പലരുമായും ബന്ധമുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതേതു വിധമുള്ള ബന്ധമാണെന്ന് അറിയാനാണ് താരങ്ങളെ വിളിപ്പിക്കുന്നത്.ഷംന കാസിം പ്രതികളുമായി ഫോണില്‍ സംസാരിച്ചിരുന്നു. വിവാഹവിഷയം സംസാരിച്ച് ഷംനയുടെ വിശ്വാസം പ്രതികള്‍ നേടിയിരുന്നു. ഇതു മുതലാക്കിയാണ് പണം തട്ടാനുള്ള നീക്കം നടന്നത്. ഓപ്പറേഷന്‍ പാളിയപ്പോഴാണ് ഭീഷണിപ്പെടുത്തിയത്. ഇടുക്കി സ്വദേശിയായ സ്ത്രീ, മോഡലുകളെ പാലക്കാട്ടേക്ക് വിളിപ്പിച്ച മീരയെന്ന പേരിലുള്ള സ്ത്രീ എന്നിവര്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്.
ഭാര്യാഭര്‍ത്താക്കന്മാര്‍ ചമഞ്ഞു കാറില്‍ സഞ്ചരിച്ചാണു സ്വര്‍ണവും ലഹരിവസ്തുവും കടത്തല്‍. ഇവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന ചില പെണ്‍കുട്ടികളും ഇത്തരത്തില്‍ സ്വര്‍ണക്കടത്തിനും മറ്റും കാരിയര്‍മാരാകുന്നുണ്ട്. കാറില്‍ കൂടെ പോകുന്ന പെണ്‍കുട്ടിക്ക് 5,000 രൂപയും ഏജന്റിനു 10,000 രൂപയുമാണ് സ്വര്‍ണക്കടത്തുകാര്‍ വാഗ്ദാനം ചെയ്യുന്നത്. നവദമ്പതികള്‍ എന്ന മട്ടില്‍ യാത്രചെയ്യുന്ന ഇവരെ പലപ്പോഴും പോലീസും ഗൗനിക്കാറിലില്ല. ചിലരെ വിവാഹച്ചടങ്ങുകള്‍ക്കു പോകാന്‍ എന്നു പറഞ്ഞാണ് എത്തിക്കുന്നത്. ചതിയില്‍പ്പെടുന്നത് ഇര അറിയില്ല. അമ്മമാരായ യുവതികളോടു കുട്ടികളേയും ഒപ്പം കൂട്ടാന്‍ സംഘം ആവശ്യപ്പെടാറുണ്ട്. സംശയം തോന്നാതിരിക്കാനാണിത്.
from mangalam.com https://ift.tt/2ZxKTCC
via IFTTT
No comments:
Post a Comment