പിണറായിയും വിഎസും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള 47 പേര്‍ 65 ന് മേല്‍ പ്രായക്കാര്‍ ; നിയമസഭാസമ്മേളനം ചേരുന്നത് സാഹസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 22, 2020

പിണറായിയും വിഎസും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള 47 പേര്‍ 65 ന് മേല്‍ പ്രായക്കാര്‍ ; നിയമസഭാസമ്മേളനം ചേരുന്നത് സാഹസം

തിരുവനന്തപുരം: കോവിഡ് കാലത്തു നിയമസഭാസമ്മേളനം ചേരാനുള്ള നീക്കം സര്‍ക്കാര്‍തന്നെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനു തുല്യം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 65-നുമേല്‍ പ്രായമുള്ളവര്‍ക്ക്, ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ, പുറത്തിറങ്ങാന്‍ വിലക്കുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുള്‍പ്പെടെ നിയമസഭയിലെ 47 അംഗങ്ങള്‍ 65-നുമേല്‍ പ്രായമുള്ളവരാണ്. ബാക്കിയുള്ളവരില്‍ ഏറെയും 65-ന് അടുത്ത് പ്രായമുള്ളവര്‍.

സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ വി.എസിനു 92 വയസുണ്ട്. മന്ത്രിമാരില്‍ ഭൂരിപക്ഷവും 65 പിന്നിട്ടവരാണ്. ഇത്രയും വയോധികരെ പങ്കെടുപ്പിച്ച് നിയമസഭ ചേരുന്നതു സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ''റിവേഴ്‌സ് ക്വാറെന്റെന്‍'' മാനദണ്ഡത്തിനു വിരുദ്ധമാകും. ഇവരെല്ലാം കോവിഡ് ബാധിതമേഖലകളില്‍നിന്നു വേണം സ്ഥിതി കൂടുതല്‍ വഷളായ തിരുവനന്തപുരത്ത് എത്തേണ്ടത്.

ധനകാര്യ ബില്‍ പാസാക്കാനാണ് 27-നു നിയമസഭാ സമ്മേളനം നിശ്ചയിച്ചത്. എന്നാല്‍, പ്രതിപക്ഷം അവിശ്വാസപ്രമേയത്തിനും സ്പീക്കര്‍ക്കെതിരായ പ്രമേയത്തിനും നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പരമാവധി അംഗങ്ങള്‍ സഭയില്‍ ഹാജരാകേണ്ടിവരും. സഭ ചേര്‍ന്നാല്‍, അവിശ്വാസപ്രമേയം 27-നുതന്നെ പരിഗണിച്ച്, മറ്റൊരു തീയതി നിശ്ചയിക്കേണ്ടിവരും.

പരിഗണനയ്‌ക്കെടുത്താല്‍ പരമാവധി 10 ദിവസമേ പ്രമേയം നീട്ടിവയ്ക്കാനാകൂ. അതിനായി രണ്ടുദിവസമെങ്കിലും മാറ്റിവയ്‌ക്കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു സാഹസമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സഭ ചേര്‍ന്നാല്‍, ശാരീരിക അകലം ഉറപ്പാക്കാന്‍ 35 കസേരകള്‍ അധികം സജ്ജീകരിക്കുമെന്നാണു സൂചന. ശീതീകരിച്ച നിയമസഭാമന്ദിരത്തില്‍ സമ്മേളനം ചേരുന്നതും ആശങ്കാജനകമാണ്.

വായുസഞ്ചാരത്തിനു മാര്‍ഗമില്ലാത്ത മന്ദിരത്തില്‍ എ.സി. പ്രവര്‍ത്തിപ്പിക്കാതെ സഭ ചേരാനുമാകില്ല. 2001-2004ല്‍ സഭയിലെ ജനറേറ്റര്‍ തകരാറിലായപ്പോള്‍ ഫാനായിരുന്നു ആശ്രയം. എന്നാല്‍, വേണ്ടത്ര വായുസഞ്ചാരമില്ലാത്തതിനാല്‍ അതു ഫലപ്രദമല്ല.



from mangalam.com https://ift.tt/2X3By5p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages