തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീന്‍ (67) ആണ് ഇന്നലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 28 ആയി. സെയ്ഫുദീന്റെ മെഡിക്കല്‍ റെപ്രസന്റേറ്റീവായ മകന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് പുറത്തു നിന്നെത്തുന്നവരേക്കാള്‍ സമ്പര്‍ക്കം വഴിയുള്ള രോഗബാധ കുതിച്ചുയര്‍ന്ന് കേരളത്തില്‍ കോവിഡ് െവെറസിന്റെ സൂപ്പര്‍സ്‌പ്രെഡ്. ഇന്നലെ സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയുള്ള 204 പേര്‍ അടക്കം 416 കോവിഡ് കേസുകളായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഒരുദിവസം 400 കടന്നത്. തലസ്ഥാന നഗരത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അതിവ്യാപന മേഖലയില്‍ മാത്രവും ലോക്ക് ഡൗണ്‍ തിരുവനന്തപുരം നഗരസഭയിലാകെയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നുദിവസം കൊണ്ട് സംസ്ഥാനത്ത് 1056 രോഗികള്‍; സമ്പര്‍ക്ക രോഗികള്‍ 427. ജൂണ്‍ മാസത്തില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. ഇന്നലെ അത് 20.64 %ആയി ഉയര്‍ന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്തു നിന്നും 51 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 112 പേര്‍ ഇന്നലെ രോഗമുക്തി നേടി.
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ(ഐ.ടി.ബി.പി) 35 പേര്‍ക്കും, ഒരു സി.ഐ.എസ്.എഫ്, രണ്ട് ബി.എസ്.എഫ്. ഉദ്യോഗസ്ഥര്‍ക്കും െവെറസ് ബാധയേറ്റു. തിരുവനന്തപുരം-129, ആലപ്പുഴ-50, മലപ്പുറം-41, പത്തനംതിട്ട-32, പാലക്കാട്-28, കൊല്ലം-28, കണ്ണൂര്‍-23, എറണാകുളം-20, തൃശ്ശൂര്‍-17, കാസര്‍ഗോഡ്-17, കോഴിക്കോട്, ഇടുക്കി-12, കോട്ടയം-7 എന്നിങ്ങനെയാണ് ഇന്നലെത്തെ രോഗികളുടെ കണക്കുകള്‍. 152112 പേര്‍ നിരീക്ഷണത്തിലുണ്ട്. 3512 പേര്‍ ആശുപത്രിയില്‍. 472 പേരെ ഇന്നലെ ആശുപത്രിയിലാക്കി. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 193 ആയി.
from mangalam.com https://ift.tt/3gK5RVW
via IFTTT
No comments:
Post a Comment