ബധിരയും മൂകയുമായ ഈ അമ്മ അറിഞ്ഞില്ല നോട്ടുകള്‍ നിരോധിച്ചത്; മകളുടെ വിവാഹത്തിനായി ആരും അറിയാതെ സൂക്ഷിച്ചിരുന്നത് 35,000 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 10, 2020

ബധിരയും മൂകയുമായ ഈ അമ്മ അറിഞ്ഞില്ല നോട്ടുകള്‍ നിരോധിച്ചത്; മകളുടെ വിവാഹത്തിനായി ആരും അറിയാതെ സൂക്ഷിച്ചിരുന്നത് 35,000 രൂപ

ചെന്നൈ : ബധിരയും മൂകയുമായ ഈ അമ്മ അറിഞ്ഞില്ല നോട്ടുകള്‍ നിരോധിച്ചത്...മകളുടെ വിവാഹത്തിനായി പത്തുവര്‍ഷമായി സൂക്ഷിച്ചിരുന്ന സമ്പാദ്യത്തിലെ നോട്ടുകള്‍ക്ക് ഇപ്പോള്‍ വിലയില്ലെന്നറിഞ്ഞ് നെഞ്ചുരുകി ബധിരയും മൂകയുമായ ഒരമ്മ.

നാഗപട്ടണം ജില്ലയിലെ സീര്‍കാഴിക്കടുത്ത് മാതിരവേലൂര്‍ പട്ടിയമേട് ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ രാജദുരൈ (58) യുടെ ഭാര്യ ഉഷ (52)യാണ് 35,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ദമ്പതിമാരുടെ മകള്‍ വിമലയും (17) അമ്മയെപ്പോലെ ഭിന്നശേഷിക്കാരിയാണ്. നാലുവര്‍ഷം മുമ്പ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചതൊന്നും ഉഷ അറിഞ്ഞിരുന്നില്ല. മാത്രവുമല്ല, മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണമായതിനാല്‍ ഭര്‍ത്താവിനെ അറിയിക്കാതെ രഹസ്യമായാണ് സൂക്ഷിച്ചിരുന്നതും.

തൊഴിലുറപ്പ് പണിക്ക് പോയി കിട്ടുന്ന വേതനത്തില്‍നിന്ന് മിച്ചം പിടിക്കുന്ന തുക പ്ലാസ്റ്റിക് കവറിലാക്കി വീടിനുപിന്നില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഈയിടെ സര്‍ക്കാരില്‍നിന്ന് വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് പണം ലഭിച്ചതോടെ രാജദുരൈ പുരയിടത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. അതിന്റെ ഭാഗമായി വീടിനു പിന്‍വശം കുഴിച്ചപ്പോഴാണ് പണക്കെട്ട് ലഭിച്ചത്. ചോദിച്ചപ്പോള്‍ പണം താനാണ് കുഴിച്ചിട്ടതെന്ന് ഭാര്യ സമ്മതിച്ചു.

മകളുടെ വിവാഹത്തിനായി കരുതിവെച്ചതായിരുന്നുവെന്നും ആ നോട്ടുകള്‍ നിരോധിച്ചത് അറിഞ്ഞിരുന്നില്ലെന്നും ഉഷ ആംഗ്യഭാഷയില്‍ ഭര്‍ത്താവിനെ അറിയിച്ചു. ആകെയുണ്ടായിരുന്ന സമ്പാദ്യത്തിന് മൂല്യമില്ലെന്ന് അറിഞ്ഞതുമുതല്‍ വിഷമത്തിലായ ഉഷയെ ആശ്വസിപ്പിച്ച് അയല്‍ക്കാര്‍ കൂടെയുണ്ട്. കുടുംബത്തിന്റെ ദയനീയ സാഹചര്യം പരിഗണിച്ച് ഈ തുക മാറിയെടുക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് രാജദുരൈ. പണം മാറ്റിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു



from mangalam.com https://ift.tt/2Do6lma
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages