ലോകത്ത് കോവിഡ് ബാധിതര്‍ 1.14 കോടി; മരണം 5.32 ലക്ഷം കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 4, 2020

ലോകത്ത് കോവിഡ് ബാധിതര്‍ 1.14 കോടി; മരണം 5.32 ലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1.14കോടി രോഗികളാണ് ഇപ്പോള്‍ ലോകത്തുള്ളത്. മരണസംഖ്യ 5,32,861ഉം. 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി. അതേസമയം, 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒരു ദിവസം മാത്രം 1.89 ലക്ഷം കേസുകളാണ് ലോകത്താകമാനം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇന്ത്യയില്‍ 6.74 ലക്ഷം പേര്‍ക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. അമേരിക്കയിലാണ് സ്ഥിതി ഏറെ രൂക്ഷമായി തുടരുന്നത്. 29.36 ലക്ഷം പേരിലാണ് യുഎസ്സില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1.32 ലക്ഷം പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

ബ്രസീലിലും സ്ഥിതി വഷളാവുകയാണ്. കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് ബ്രസീലില്‍ 1111 പേരാണ് മരിച്ചത്. ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷമാണ്. മരണം 64365ഉം. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റഷ്യ ഇന്ത്യയേക്കാള്‍ മുന്‍പിലാണെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഇന്ത്യയിലാണ് 19,279. റഷ്യയില്‍ 10,027 പേരും.



from mangalam.com https://ift.tt/3ixMGjO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages