കൊറോണ വൈറസ് ഇനിയും ആക്രമണം തുടരും; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 22, 2020

കൊറോണ വൈറസ് ഇനിയും ആക്രമണം തുടരും; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ഇനിയും ആക്രമണം തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുന്നതോടെ ഇനിയും വൈറസ് വ്യാപിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. അതേ സമയം, കോവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം പറയുന്നു.

'ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധി എന്നതില്‍ക്കവിഞ്ഞ് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കൊറോണ വൈറസ് മഹാമാരി നമ്മളെ നയിക്കുന്നത്. ദശാബ്ദങ്ങളോളം ഇതിന്റെ പരിണിതഫലങ്ങള്‍ നമ്മള്‍ നേരിടേണ്ടിവരും...' ഡോ. ടെഡ്രോസ് അദാനോം പറഞ്ഞു.

ഇത് ലോകം ഒരുമിച്ച് നേരിടേണ്ട വിപത്താണെന്നും ജാഗ്രത കൂടിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. വൈറസ് എത്ര കാലത്തോളം നിലനില്‍ക്കുമെന്നോ പരിപൂര്‍ണമായി വൈറസിനെ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യാമെന്നോ ഇതുവരെയും കണ്ടെത്താനായിട്ടില്ല.



from mangalam.com https://ift.tt/3fLfRxG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages