ഭര്‍ത്താവിന് ഭാര്യയുടെ ക്രൂര മര്‍ദനം, സിഗററ്റ് കൊണ്ട് പൊള്ളിച്ചു; വീഡിയോ പുറത്തെത്തിയതോടെ പണികിട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 29, 2020

ഭര്‍ത്താവിന് ഭാര്യയുടെ ക്രൂര മര്‍ദനം, സിഗററ്റ് കൊണ്ട് പൊള്ളിച്ചു; വീഡിയോ പുറത്തെത്തിയതോടെ പണികിട്ടി

ഭാര്യ ഭര്‍ത്താവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ഇതോടെ ഭാര്യയ്ക്ക് എതിരെ പോലീസ് കേസെടുത്തു. കൊല്‍ക്കത്തയിലെ ബിധാന്‍നഗറിലാണ് സംഭവം. 33കാരനായ ഭര്‍ത്താവിനെ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് ഇദ്ദേഹം പറയുന്നു.

ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നതിന്റെയും കുനിച്ച് നിര്‍ത്തി ഇടിക്കുന്നതും തെറി വിളിക്കുന്നതും ഉള്‍പ്പെടെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കോവിഡ് സമയത്ത് വീട്ടിലെത്തിയതിനാണ് ഭാര്യയുടെ മര്‍ദനം. ഇവര്‍ കോവിഡും കൊണ്ടാണ് വന്നിരിക്കുന്നത് എന്നാരോപിച്ചാണ് ഭാര്യ മര്‍ദനം തുടങ്ങിയത്. സിഗററ്റ് വച്ച് ഭര്‍ത്താവിന്റെ ശരീരം പൊള്ളിക്കുകയും ചെയ്തു.

പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ വെബ്ക്യാമില്‍ റെക്കോഡ് ചെയ്ത മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.



from mangalam.com https://ift.tt/2YKASmD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages