തൃശ്ശൂർ അതിരൂപത സർക്കുലർ: അടിയന്തര സാഹചര്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കാം, ദഹിപ്പിക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 15, 2020

തൃശ്ശൂർ അതിരൂപത സർക്കുലർ: അടിയന്തര സാഹചര്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കാം, ദഹിപ്പിക്കാം

തൃശ്ശൂർ: കോവിഡ് മരണത്തെ തുടർന്ന് പ്രത്യേക സാഹചര്യം വന്നാൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാവുന്നതാണെന്ന് തൃശ്ശൂർ അതിരൂപത. ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ച് ബന്ധുക്കളുടെ സമ്മതത്തോടെ സർക്കാർ നിർദേശപ്രകാരം മൃതദേഹം ദഹിപ്പിക്കുന്നതിനും അനുവദിക്കാമെന്നും മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് സർക്കുലറിൽ വ്യക്തമാക്കി. ഇങ്ങനെ ദഹിപ്പിക്കുന്ന മൃതദേഹങ്ങളുടെ ഭൗതികാവശിഷ്ടം(ഭസ്മം) പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാവുന്നതാണ്.കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ശവസംസ്കാരത്തെക്കുറിച്ചുള്ള വിശദമായ മാർഗനിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കിയത്. സെമിത്തേരിയിൽ സ്ഥലം ഉണ്ടെങ്കിൽ അവിടെ സർക്കാർ നിർദേശപ്രകാരം കുഴിയെടുത്ത് സംസ്കരിക്കാം. സ്ഥലം ഇല്ലെങ്കിൽ ഇടവക പള്ളിയിലെ പറമ്പിൽ സൗകര്യമുള്ള സ്ഥലത്ത് സംസ്കരിക്കാം. ഇങ്ങനെ സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ ഭൗതികാവശിഷ്ടങ്ങൾ നിശ്ചിതകാലത്തിനുശേഷം(ഉദാ:- രണ്ടു വർഷം) എടുത്ത സെമിത്തേരിയിൽ സ്ഥിരം കല്ലറകളുണ്ടെങ്കിൽ അതിലേക്കോ അല്ലെങ്കിൽ പൊതുവെ ചെയ്യുന്ന രീതിയിലോ അടക്കം ചെയ്യാം. ഈ നിബന്ധനകൾ പ്രകാരം സംസ്കരിക്കാൻ സാധിക്കാതെവന്നാലാണ് വീട്ടുവളപ്പിൽ സംസ്കരിക്കാനോ ദഹിപ്പിക്കാനോ അനുവാദം നൽകിയിരിക്കുന്നത്. Content Highlights: can cremate the body those died due to COVID says Thrissur Archdiocese


from mathrubhumi.latestnews.rssfeed https://ift.tt/3fqwH4Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages