പയ്യന്നൂർ: മുബൈയിൽനിന്നെത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയുന്ന തനിക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടയാൾക്ക് രോഗം സ്ഥിരീകരിച്ചു. എട്ടിക്കുളം സ്വദേശിയാണ് ആവശ്യമുയർത്തിയത്. 14 ദിവസമായി ക്വാറന്റീൽ കഴിഞ്ഞിരുന്ന അയാളിൽ രോഗലക്ഷണങ്ങൾ കാണാത്തതിനെത്തുടർന്ന് വീട്ടിലേക്കു തിരിച്ചുപോകാൻ ആരോഗ്യപ്രവർത്തകർ അനുമതി നൽകിയിരുന്നു. എന്നാൽ, തനിക്ക് കോവിഡ് പരിശോധന വേണമെന്നും കുട്ടികളും പ്രായമുള്ളവരും താമസിക്കുന്ന വീട്ടിലേക്കു പോകാനാവില്ലെന്നുമുള്ള നിലപാടിലായിരുന്നു അയാൾ. ക്വാറന്റീനിൽ തുടർന്ന അയാൾ മുൻകൈയെടുത്ത് നടത്തിയ പരിശോധനയിലാണ് മുംബൈയിൽനിന്നെത്തി 24-ാം ദിവസം അയാൾക്ക് കോവിഡ് ബാധിച്ചതായി തെളിഞ്ഞത്. ഞായറാഴ്ചയാണ് അയാൾക്ക് കോവിഡ് പോസിറ്റീവായത്. തുടർന്ന്, അയാളെ കണ്ണൂർ ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലെ കോവിഡ് വാർഡിലേക്കു മാറ്റി. Content Highlights:Covid positive for the patient who insisted on testing
from mathrubhumi.latestnews.rssfeed https://ift.tt/3dpQ4JV
via
IFTTT
No comments:
Post a Comment