കൊറോണയെ ആദ്യം തിരിച്ചറിഞ്ഞ ഡോക്ടര്‍ ലി വെൻലിയാങ്ങിന് കുഞ്ഞുപിറന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 12, 2020

കൊറോണയെ ആദ്യം തിരിച്ചറിഞ്ഞ ഡോക്ടര്‍ ലി വെൻലിയാങ്ങിന് കുഞ്ഞുപിറന്നു

ബെയ്ജിങ്: കോവിഡിനെക്കുറിച്ച് ചൈനീസ് അധികൃതർക്ക് ആദ്യം മുന്നറിയിപ്പുനൽകുകയും പിന്നീട് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയുംചെയ്ത ഡോക്ടർ ലി വെൻലിയാങ്ങിന് ആൺകുഞ്ഞു പിറന്നു. 'ലിയുടെ അവസാനസമ്മാനം' എന്ന അടിക്കുറുപ്പോടെ ഭാര്യ ഫു സുവേജി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു. നാലുമാസംമുമ്പാണ് ലി വിടപറഞ്ഞത്. ഭർത്താവിന്റെ മരണത്തോടെ ശാരീരികമായും മാനസികമായും താൻ തളർന്നുപോയിരുന്നെന്ന് ഫു പറഞ്ഞു. സ്നേഹനിധിയായ ഭർത്താവും ഉത്തരവാദിത്വമുള്ള ഡോക്ടറുമായിരുന്നു അദ്ദേഹമെന്നും ഫു പ്രാദേശികമാധ്യമത്തോടു പറഞ്ഞു. പുതിയതരം കൊറോണവൈറസാകാം മരണകാരിയായ രോഗത്തിനു പിന്നിലെന്ന ലിയുടെ മുന്നറിയിപ്പ് ആദ്യം ഭരണകൂടം അവഗണിക്കുകയായിരുന്നു. തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ച് അറസ്റ്റുചെയ്യുകപോലുമുണ്ടായി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴാണ് താൻ അധികൃതർക്ക് നൽകിയ മുന്നറിയിപ്പിനെക്കുറിച്ച് ലീ ഇന്റർനെറ്റിലൂടെ പുറംലോകത്തെ അറിയിക്കുന്നത്. Content Highlight: Doctor Li Wenliang's widow delivers boy


from mathrubhumi.latestnews.rssfeed https://ift.tt/2Az9kav
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages