സെക്രട്ടേറിയേറ്റിലെ അണ്ടര്‍സെക്രട്ടറിയെ കാണാതായി; സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 12, 2020

സെക്രട്ടേറിയേറ്റിലെ അണ്ടര്‍സെക്രട്ടറിയെ കാണാതായി; സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍

ചിറയിൻകീഴ്: ഗവ. സെക്രട്ടേറിയറ്റിലെ റിക്കോർഡ്സ് വിഭാഗം അണ്ടർ സെക്രട്ടറിയെ ചിറയിൻകീഴ് അയന്തി കടവിനു സമീപം വാമനപുരം ആറ്റിൽ കാണാതായതായി സംശയം. ചിറയിൻകീഴ്, വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടിൽ ഇള ദിവാകറി(49)നെയാണ് വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ കാണാതായത്. വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാണാതാകുന്നതിനു തലേദിവസം വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ ഇള സ്കൂട്ടറിൽ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാർ പോലീസിനോടു പറഞ്ഞു. ആറ്റിങ്ങൽ, അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തുനിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ട് മണിക്കൂറോളം ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കും ചെളി നിറഞ്ഞ അടിത്തട്ടും തിരച്ചിലിനെ ബാധിക്കുന്നതായി അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. തദ്ദേശവാസികളായ മുങ്ങൽ വിദഗ്ദ്ധർ രാത്രിയിലും തിരച്ചിൽ തുടർന്നു. അടുത്തിടെയാണ് ഇളയ്ക്ക് അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭർത്താവ്. മക്കൾ: ഭവ്യ ലൈജു(കെ.എസ്.ഇ.ബി. സബ് എൻജിനീയർ, പാലച്ചിറ), അദീന ലൈജു(പ്ലസ്ടു വിദ്യാർഥിനി). Content Highlights: kerala secretariat under secretary went missing in trivandrum


from mathrubhumi.latestnews.rssfeed https://ift.tt/2UElCVQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages