ചൈനീസ് വിമാനങ്ങൾക്ക് യു.എസ്. വിലക്കേർപ്പെടുത്തിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 3, 2020

ചൈനീസ് വിമാനങ്ങൾക്ക് യു.എസ്. വിലക്കേർപ്പെടുത്തിയേക്കും

വാഷിങ്ടൺ: ജൂൺ പകുതിയോടെ ചൈനീസ് വിമാനങ്ങൾക്ക് യു.എസിലേക്കു യാത്രാനുമതി നിഷേധിക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. യു.എസ്. വിമാനങ്ങൾക്ക് ചൈനയിൽ പ്രവേശനാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണിത്. ചൈനയിൽ കൊറോണവ്യാപനം രൂക്ഷമായ ഘട്ടത്തിൽ അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ, പരസ്പരബന്ധം വഷളായതോടെ യു.എസ്. വിമാനങ്ങൾക്ക് ചൈന യാത്രാനുമതി പുതുക്കിനൽകിയില്ല. കോവിഡിന്റെ ആദ്യഘട്ടത്തിൽ മറ്റുരാജ്യങ്ങളിലെ പൗരൻമാർക്ക് യു.എസ്. പ്രവേശനം വിലക്കിയിരുന്നെങ്കിലും ചൈനയിൽനിന്നുൾപ്പെടെയുള്ള വിമാനങ്ങൾക്ക് വിലക്കുണ്ടായിരുന്നില്ല. ചൈനയ്ക്കുമേൽ സമ്മർദംചെലുത്താനായി ജൂൺ 16-ഓടെ വിലക്ക് കൊണ്ടുവരാനാണ് ആലോചന.


from mathrubhumi.latestnews.rssfeed https://ift.tt/3dwmdAn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages