മിനിയാപോളിസ്: അമേരിക്കയില്‍ വന്‍പ്രക്ഷോഭത്തിന് വഴിതെളിച്ച ഫ്‌ളോയിഡ് വധക്കേസില്‍, ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ പോലീസുകാരനായ ഡെറിക്ക് ചൗവില്‍ നിന്ന് വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഭാര്യ ഹര്‍ജി നല്‍കിയിരിക്കുകയാണ്. അയാളുടെ ഭാര്യയായ ലാവോസ് സ്വദേശി കെല്ലി ചൗവിന്‍.
ചൗവിന്റെ മേല്‍ കൊലക്കുറ്റം ചുമത്തപ്പെടുന്നതിന്റെ തലേന്നാണ് അയാളുമായി വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും കെല്ലി പറഞ്ഞു. തന്റെ പേരിന്റെ കൂടെയുള്ള ചൗവിന്‍ എന്നപേര് മാറ്റിക്കിട്ടണം എന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ സംഘര്‍ഷം പുകയുകയാണ്. പ്രസിഡന്റിനെതിരേയും വന്‍പ്രതിഷേധങ്ങളാണ് നടക്കുന്നത്.
കെല്ലിക്ക് ഫ്‌ലോയിഡിന്റെ അസ്വാഭാവിക മരണത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും ബന്ധുക്കളെ തന്റെ കക്ഷി അനുശോചനങ്ങള്‍ അറിയിക്കുന്നു എന്നും കെല്ലിയുടെ അഭിഭാഷകന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇരുവരുടെയും സ്വത്തുക്കള്‍ എങ്ങനെ വീതം നടത്തണമെന്നും തന്റെ പങ്ക് വേണമെന്നും കെല്ലി ആവശ്യപ്പെടുന്നു.
from mangalam.com https://ift.tt/36YWhe9
via IFTTT
No comments:
Post a Comment