‘‘ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ആരും കടന്നുകയറിയിട്ടില്ല. ഒരു അതിര്‍ത്തി പോസ്റ്റും ആരും പിടിച്ചെടുത്തിട്ടുമില്ല ’’ -പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയര്‍ത്തിക്കാട്ടിയത് ഇതാണ്. ലഡാക്കിലെ ഗല്‍വാനില്‍ െചെനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ഇന്ത്യന്‍ െസെന്യം നടത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രധാനമന്ത്രിയുടെ മറുപടി.
ഈ മറുപടിയില്‍ പ്രതിപക്ഷം തൃപതരായോ എന്നു വ്യക്തമല്ല. പക്ഷേ, ഒന്നുറപ്പാണ്. െചെന കൂടുതല്‍ ആക്രമണോത്സുകത തുടരുന്ന ഈ സാഹചര്യത്തില്‍ ആളുകള്‍ക്കു പ്രതീക്ഷപകരാന്‍ അതു പോര. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നാലു തവണയാണ് യുദ്ധം ചെയ്തത്. ഇതിലെല്ലാം തലമുറകളോളം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയുണ്ടുതാനും. ലോകമെമ്പാടും യുദ്ധങ്ങളുടെ ചരിത്രം രാഷ്ട്രീയതാല്‍പര്യങ്ങളുമായി കൂട്ടിക്കെട്ടിയാണുണ്ടായിട്ടുള്ളത്. എന്നാല്‍, െചെനയും പാകിസ്താനും ഇന്ത്യയുമായി ഏറ്റുമുട്ടാനുള്ള സാഹചര്യം എന്തായിരുന്നെന്ന് അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത്തരമൊരു സാഹചര്യം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ എന്ത് ചെയ്തു എന്നതും പ്രസക്തമായ മറ്റൊരു ചോദ്യം.
അതിന് ഉത്തരം കിട്ടാന്‍ ചരിത്രത്തിലേക്ക് ഒരു തിരിച്ചുനടത്തം വേണം. 1962 -ല്‍ െചെന ശരിക്കും ഇന്ത്യയെ കടന്നാക്രമിച്ചതാണോ എന്ന് ഇനിയും വ്യക്തമല്ല. അതോ ചിലരൊക്കെ പറയുംപോലെ കളം അറിയാതെ ജവാഹര്‍ലാല്‍ നെഹ്‌റു ഇത്തരമൊരു നീക്കത്തിനു നിര്‍ദേശം നല്‍കുകയായിരുന്നോ എന്നുമറിയില്ല. നെഹ്‌റു െചെനയുമായി അടുപ്പം സൂക്ഷിച്ചപ്പോള്‍ അവര്‍ പിന്നില്‍നിന്നു കുത്തി എന്നാണ് ഔദ്യോഗികഭാഷ്യം. നെഞ്ചുറപ്പോടെ മുന്നേറിയ നമ്മുടെ ഒരുപാട് പട്ടാളക്കാര്‍ക്ക് മുട്ടുകുത്തേണ്ടിയും വന്നു.
വെറുമൊരു യുദ്ധപരാജയം മാത്രമായിരുന്നില്ല, അത്. ആ സമയത്ത് െചെന ഇന്ത്യയുടെ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് െകെവശപ്പെടുത്തിയത്. അതൊക്കെ തിരിച്ചുപിടിക്കും വരെ വിശ്രമമില്ലെന്ന് നമ്മുടെ പാര്‍ലമെന്റില്‍ പലവട്ടം ഉരുവിട്ടതാണ്. അഞ്ചുവര്‍ഷം കഴിഞ്ഞ് 1967-ല്‍ വീണ്ടും രക്തച്ചൊരിച്ചില്‍ നടന്നു. 1975-ല്‍ വീണ്ടും. അതൊന്നും യുദ്ധമായി മാറിയില്ലെങ്കിലും െചെന ഉയര്‍ത്തുന്ന ഭീഷണി അടിവരയിട്ടു.ജനതാ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ബെയ്ജിങ് സന്ദര്‍ശിച്ചതാണ്. പക്ഷേ, അതിനുമുമ്പേ െചെനയുമായുള്ള ബന്ധം സാധരണനിലയില്‍ കൊണ്ടുപോകണമെന്ന വികാരമുണ്ടായിരുന്നു.
1981-ല്‍ ഇന്ദിര ബെയ്ജിങ്ങുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ശ്രമം നടത്തി. മകനും അടുത്ത പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയും ഇതേ നയമാണ് പിന്തുടര്‍ന്നത്. 1988-ലെ രാജീവിന്റെ ചരിത്രസന്ദര്‍ശനം െചെനാ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തി. പിന്നീടു വന്ന പി.വി. നരസിംഹ റാവുവും വാജ്‌പേയിയും മന്‍മോഹന്‍ സിങ്ങും ഇപ്പോള്‍ നരേന്ദ്ര മോഡിയുമൊക്കെ െചെനയുമായി സാഹോദര്യത്തിനു കൈനീട്ടിയവരാണ്. ഒരേസമയം, െചെനയെ പ്രതിയോഗിയായും ഏഷ്യയിലെ വമ്പന്‍ ശക്തിയായും കണ്ട്.
കാലം കഴിഞ്ഞപ്പോള്‍ പാര്‍ലമെന്റില്‍ െകെക്കൊണ്ട നിലപാടും യുദ്ധ പരാജയത്തിന്റെ വേദനയുമൊക്കെ മങ്ങിയെന്നതും മറ്റൊരു കാര്യം. തത്വ ചിന്തകനായ ചാണക്യന്‍ പണ്ട് പറഞ്ഞ ഒന്നുണ്ട്: ഏറ്റവുമടുത്തുള്ള അയല്‍ക്കാരനാവും സ്വാഭാവികമായും ഏറ്റവും വലിയ ശത്രു. അവര്‍ അതിര്‍ത്തിയിലും സമ്പത്തിലും കണ്ണുവയ്ക്കും. നമ്മേക്കാള്‍ കരുത്തരെങ്കില്‍ അവ പിടിച്ചെടുക്കുകയും ചെയ്യും. നേര് പറഞ്ഞാല്‍, വാജ്‌പേയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് മാത്രമാണ് ചൈനയെ ഒന്നാമത്തെ ശത്രുവായിത്തന്നെ കണ്ടതെന്നു പറയേണ്ടിവരും.
അതിന്റെ പേരില്‍ ഫെര്‍ണാണ്ടസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണു കണ്ടത്. ശക്തമായ സമ്മര്‍ദത്തിലായിട്ടും, മിലിട്ടറി ഓഫീസര്‍മാരുമായുള്ള അനൗദ്യോഗിക സംഭാഷണങ്ങളില്‍ അദ്ദേഹം ഈ നിലപാട് ഉയര്‍ത്തിക്കാട്ടി. പ്രതിരോധമന്ത്രി എന്ന നിലയില്‍ മുലായം സിങ് യാദവും െചെനയെ വലിയ ഭീഷണിയായാണു കണ്ടത്. ടിബറ്റുമായി ബന്ധപ്പെട്ടുള്ള െചെനീസ് നിലപാടിനെ ചോദ്യംചെയ്യുകയും ചെയ്തു.
അപ്പോഴും ഒരു ചോദ്യമാണ് ഉയരുന്നത്. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിലപാടിനെ എന്തുകൊണ്ട് നമ്മള്‍ കൈവിട്ടു? നമ്മേക്കാളും നിസ്സാരക്കാരായ പാകിസ്താനെ എന്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം പ്രധാന ശത്രുവായി കാണുന്നു? ചൈനാ അതിര്‍ത്തി വിഷയങ്ങള്‍ നമ്മള്‍ ഒരുവിധം മുന്നോട്ടു കൊണ്ടുപോയി. അടുത്തിടെവരെ കാര്യമായ നിര്‍മാണ പ്രവര്‍ത്തനംപോലും നടത്താതെ. പക്ഷേ, ചൈന ചെയ്തതു നേരേമറിച്ചാണ്.
ഒട്ടും അയയാതെ അവര്‍ തയാറെടുപ്പുകള്‍ നടത്തി. യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തുവരെ റോഡ് നിര്‍മിച്ചു. റെയില്‍വേ ട്രാക്കുകള്‍ പണിതു. ഒരു ഏറ്റുമുട്ടല്‍ വേണ്ടിവന്നാല്‍, സൈന്യത്തെ പൂര്‍ണ സംവിധാനങ്ങളോടെ മുന്നോട്ടുനീക്കാന്‍. അതിനുള്ള വിലയാണ് നമ്മള്‍ ഇന്ന് കൊടുക്കുന്നത്.നമ്മള്‍ കാട്ടിയ നോട്ടപ്പിശകാണ് 1999-ല്‍ കാര്‍ഗിലില്‍ പാകിസ്താന്റെ മുന്നേറ്റത്തിനു വഴിമരുന്നായത്. എന്നിട്ടും അതില്‍നിന്ന് സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊണ്ടില്ല എന്നതാണ് ശ്രദ്ധേയം. നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തുന്നതുകൊണ്ടു മാത്രം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാകില്ലെന്നു സാരം.
from mangalam.com https://ift.tt/37UwyUU
via IFTTT
No comments:
Post a Comment