അയ്യപ്പനും കോശിയും സിനിമയുടെ സംവിധായകന്‍ സച്ചിയുടെ ആരോഗ്യനില ഗുരുതരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 16, 2020

അയ്യപ്പനും കോശിയും സിനിമയുടെ സംവിധായകന്‍ സച്ചിയുടെ ആരോഗ്യനില ഗുരുതരം

തൃശൂര്‍: മലയാള സിനിമയിലെ സച്ചി - സേതു ഇരട്ടകളിലെ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദന്റെ (സച്ചി 48) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ് സച്ചി.

മറ്റൊരു ആശുപത്രിയില്‍ നടത്തിയ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്കിയക്കു ശേഷം ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സച്ചി 72 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. 2007ല്‍ ചോക്ളേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമയില്‍ തിരക്കഥാകൃത്തായി വരുന്നത്. റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വത​‍ന്ത്ര തിരക്കഥാകൃത്തായി. രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നി സിനിമകള്‍ക്ക് തിരക്കഥയെഴുതി.

എഴുതി സംവിധാനവും ചെയ്ത അനാര്‍ക്കലിയും അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. വിവരമറിഞ്ഞ് നടന്‍മാരായ പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ചില്ല. പകരം ആശുപത്രി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. സച്ചിയുടെ കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സിനിമാ രംഗത്തുള്ളവരും സച്ചിയുടെ സുഹൃത്തുക്കളുമായി നടന്മാരുടേയും സംവിധായകരുടെയും കൂട്ടായ്മ ഇദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ നല്‍കുന്ന കാര്യം ആലോചിക്കുണ്ട്. ബിജു മേനോനും പൃഥ്വിരാജിനും ഒപ്പം സംവിധായകന്‍ രഞ്ജിത്ത്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരുമുണ്ട്. ബംഗലുരുവില്‍ എത്തിച്ച് ചികിത്സ നല്‍കാനാണ് ആലോചന.

ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം എയര്‍ ആംബുലന്‍സില്‍ ബംഗലുരുവിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ബംഗലുരുവിലെയും തൃശൂരിലെയും ഡോക്ടര്‍മാര്‍ തമ്മില്‍ ആശയവിനിമയം നടത്തി​േ​യക്കു​െ​മന്നാണ് സൂചനകള്‍.



from mangalam.com https://ift.tt/37DCS2B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages