ഉറവിടം കണ്ടെത്താനാകുന്നില്ല, സമ്പർക്കത്തിലൂടെ രോഗം പകരുന്നവര്‍ കൂടുന്നു; തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ദ്രുത പരിശോധന തുടങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 5, 2020

ഉറവിടം കണ്ടെത്താനാകുന്നില്ല, സമ്പർക്കത്തിലൂടെ രോഗം പകരുന്നവര്‍ കൂടുന്നു; തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ദ്രുത പരിശോധന തുടങ്ങും

കൊല്ലം: കോവിഡ് പ്രതിരോധരംഗത്തെ കേരളമാതൃകയ്ക്കു വെല്ലുവിളിയുയര്‍ത്തി സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ദ്രുത പരിശോധന തുടങ്ങും. രോഗ ബാധിതരുടെ എണ്ണം 100 കവിഞ്ഞിരിക്കുകയാണ്. സമ്പർക്കത്തിലൂടെ രോഗം പിടിപെടുന്നവർ കൂടുകയും ഉറവിടം കണ്ടെത്താന്‍ കഴിയാത്തതുമായ സഹചര്യത്തിലാണ് ദ്രുത പരിശോധന തുടങ്ങുന്നത്.

രോഗം ഉണ്ടായ സാഹചര്യം അജ്ഞാതമായ രോഗ ബാധിതർ കൂടുതൽ ആയതോടെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താനാണ് ആന്റിബോഡി പരിശോധന. എച്ച്എൽഎൽ കമ്പനിയുടെ കിറ്റുകളാണ് ആന്റി ബോഡി പരിശോധനകൾക്ക് ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ 10000 കിറ്റുകൾ വീതം തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ എത്തിച്ചു. 5000 എണ്ണം വീതം മറ്റു ജില്ലകളിലും എത്തിച്ചു.

രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എം എൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്.

സാമൂഹിക പ്യാപനം ഉണ്ടായോ എന്നറിയാൻ ഉള്ള പരിശോധനക്ക് എച്ച് എൽ എലിന്റെ കിറ്റുകളാണ് ഉപയോഗിക്കുന്നത്. പബ്ലിക് ഹെൽത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി 65 ശതമാനം സെൻസിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവ ഉപയോഗിക്കാൻ തീരുമാനിച്ചത്. പൂണെ വൈറോളജി ലാബിന്റെ അംഗീകാരവും ഈ കിറ്റുകൾക്ക് ഉണ്ട്.

വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച പരിശീലനം നൽകും. അതിന് ശേഷം തിങ്കളാഴ്ച മുതൽ വ്യാപക പരിശോധന തുടങ്ങും. ഐ ജി ജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ചുനാൾ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആ ആൾ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. എന്നാൽ, ആ വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ വളരെ പ്രധാന്യമുള്ളതാണ്. അതേസമയം, ഐ ജി എം പൊസിറ്റീവ് ആകുകയാണെങ്കിൽ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാള്‍ ആയില്ലെന്ന് ഉറപ്പിക്കാം.

ഇന്നലെ രോഗം സ്ഥിരീകരിച്ചതു 111 പേര്‍ക്കാണ്. കേരളം സാമൂഹികവ്യാപനത്തിന്റെ വക്കിലെന്നും ആപത്തിന്റെ തോത് ഉയരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 10 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 50 പേര്‍ വിദേശത്തുനിന്നും 48 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.



from mangalam.com https://ift.tt/2UguEbh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages