സമൂഹവ്യാപന സാധ്യത; വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 6, 2020

സമൂഹവ്യാപന സാധ്യത; വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രവാസികള്‍ കൂടി എത്തുന്നതോടെ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധന ഉണ്ടായേക്കാം. സമൂഹവ്യാപന സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ സമൂഹവ്യാപനം പ്രതീക്ഷിച്ച് സംസ്ഥാനത്ത് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ്. താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു.

ഹോസ്റ്റലുകള്‍, അടഞ്ഞുകിടക്കുന്ന ആശുപത്രികള്‍, ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ആയുര്‍വേദകേന്ദ്രങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കമ്യൂണിറ്റി ഹാളുകള്‍, മതസമുദായ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു(സി.എഫ്.ടി.സി.)കളാക്കുക. ഇവയുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങളുടെ തനത്‌വികസന ഫണ്ടുകള്‍, ദുരിതാശ്വാസനിധി, മറ്റു സംസ്ഥാനഫണ്ടുകള്‍ ഉപയോഗിക്കും. ബ്ലോക്ക്, ജില്ലാപഞ്ചായത്തുകള്‍ പരമാവധി പത്തുലക്ഷം രൂപവരെ നല്‍കും.

ദുരന്തനിവാരണനിയമപ്രകാരം കെട്ടിടം സൗജന്യമായി ഏറ്റെടുക്കും. തടസ്സമുണ്ടെങ്കില്‍ കലക്ടര്‍ ഇടപെടും. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മുറികള്‍, നിരീക്ഷണ മുറികള്‍, ഫാര്‍മസി, സ്‌റ്റോര്‍, ഫ്രണ്ട് ഓഫീസ്, നഴ്‌സിങ് സ്‌റ്റേഷന്‍, സ്റ്റാഫ് റൂം എന്നിവയും സജ്ജീകരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷനോ അധ്യക്ഷയോ കേന്ദ്രത്തിന്റെ അധ്യക്ഷനാകും. തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ നോഡല്‍ ഓഫീസറാണ്. ഒരാള്‍ ചാര്‍ജ് ഓഫീസറും.

ആശുപത്രികള്‍ക്കുപുറമേ തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക ചികിത്സാകേന്ദ്രങ്ങള്‍ തുറക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും പരമാവധി അടുത്തുതയ്യാറാക്കുന്ന ഇത്തരം ജനകീയ ആരോഗ്യപരിപാലനകേന്ദ്രങ്ങളില്‍ ഓരോന്നിലും 50 മുതല്‍ 150 വരെ പേരെ പ്രവേശിപ്പിക്കും. രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകിയാല്‍ സംശയിക്കുന്നവരെ ഇത്തരം കേന്ദ്രങ്ങളിലാക്കും.

രോഗബാധിതര്‍ക്ക് വാര്‍ഡും രോഗം സംശയിക്കുന്നവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ മുറികളുമായി സി.എഫ്.ടി.സി.കളാണ് തദ്ദേശസ്ഥാപനങ്ങള്‍ സജ്ജീകരിക്കുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ പ്രാദേശിക ചികിത്സാ കേന്ദ്രങ്ങളായാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ആവശ്യമെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണു അതോറിട്ടിയുടെ നിര്‍ദേശം.



from mangalam.com https://ift.tt/377SNGd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages