ചൈന എന്ന് പറയാന്‍ പാര്‍ട്ടി വിലക്കുണ്ടോ? ചൈനയുടെ പേര് പറയാതെ ഇന്ത്യന്‍ ജവാന്മാരെ അനുശോചിച്ച സിപിഎമ്മിനോട് ശബരിനാഥന്‍ എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 17, 2020

ചൈന എന്ന് പറയാന്‍ പാര്‍ട്ടി വിലക്കുണ്ടോ? ചൈനയുടെ പേര് പറയാതെ ഇന്ത്യന്‍ ജവാന്മാരെ അനുശോചിച്ച സിപിഎമ്മിനോട് ശബരിനാഥന്‍ എംഎല്‍എ

ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ചൈനയുടെ പേര് തുറന്ന് പറയാന്‍ സിപിഎമ്മിന് വിലക്കുണ്ടോ എന്ന് കെ എസ് ശബരിനാഥന്‍ എംഎല്‍എ. സിപിഎം പോളിറ്റ്ബ്യൂറോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചൈനയുടെ പേര് പറയുന്നില്ലെന്ന് ശബരി ചൂണ്ടിക്കാട്ടുന്നു.

'ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഇന്ത്യ ചൈന അതിര്‍ത്തിയിയില്‍ ജവാന്മാര്‍ മരണപ്പെട്ട വിഷയത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പ്രസ്താവനയില്‍ ചൈന എന്ന് വാക്ക് പരാമര്‍ശിക്കാതിരിക്കാന്‍ വല്ലാതെ കഷ്ടപെട്ടിരിക്കുന്നു. ചൈന എന്ന് പറയാന്‍ പാര്‍ട്ടി വിലക്കുണ്ടോ?' - ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവന:

സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രക്രിയ പുരോഗമിക്കുന്നതിനിടെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടല്‍ നടന്നത് നിര്‍ഭാഗ്യകരമാണ്. ഇരുപക്ഷത്തെയും ഉന്നത കമാന്‍ഡര്‍മാര്‍ ജൂണ്‍ ആറിനു തമ്മില്‍ കാണുകയും സേനാപിന്മാറ്റ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തശേഷമാണ് ഇതു സംഭവിച്ചത്.ഇന്ത്യയുടെ സൈന്യത്തിലെ കേണലിന്റെയും രണ്ട് സൈനികരുടെയും മരണത്തില്‍ സിപിഐ (എം) പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തുന്നു.

സംഘര്‍ഷത്തിനു അയവുവരുത്താന്‍ സംഭവസ്ഥലത്ത് ഇരുപക്ഷത്തെയും സൈനിക അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കരസേന പ്രസ്താവിച്ചിട്ടുണ്ട്. ഇതുവഴി സമാധാനം ഉറപ്പാക്കണം. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആധികാരികമായ പ്രസ്താവന ഇറക്കണം. അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താനായി അംഗീകരിക്കപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തില്‍ ഇരുസര്‍ക്കാരുകളും ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും സേനപിന്മാറ്റം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് അനിവാര്യമാണ്.



from mangalam.com https://ift.tt/3hFvubS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages