ചെന്നൈ: നഗരത്തിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ച 54കാരന്റെ മൃതദേഹം മണിക്കൂറുകളോളം കിടത്തിയത് മറ്റ് രോഗികളുടെ അടുത്ത്. എട്ടു മണിക്കൂറോളമാണ് മുപ്പതോളം രോഗികളുള്ള വാര്‍ഡിലാണ് സുരക്ഷാ മുന്‍കരുതല്‍ പോലും പാലിക്കാതെ മൃതദേഹം ഉപേക്ഷിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
മൃതദേഹം കറുത്ത പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് രോഗികള്‍ക്കിടയില്‍ തന്നെ ജീവനക്കാര്‍ കിടത്തി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയില്‍ വാര്‍ഡിലെ രോഗികളിലൊരാള്‍ പകര്‍ത്തിയ ചിത്രമാണെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നുമാണ് അധികൃതരുടെ വാദം.
രോഗിയുടെ മൃതദേഹവും മറ്റുള്ളവരും തമ്മില്‍ ഒരു സ്‌ക്രീന്‍ വച്ച് വേര്‍തിരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടെങ്കിലും പ്രചരിക്കുന്ന ചിത്രത്തില്‍ അതൊന്നും കാണാനില്ല. ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യവകുപ്പും വ്യക്തമാക്കുന്നു. സംഭവത്തില്‍ വിദഗ്ധ സമിതിയും പരിശോധന തുടങ്ങിയിട്ടുണ്ട്.
from mangalam.com https://ift.tt/3hHN5jw
via IFTTT
No comments:
Post a Comment