ട്വീറ്റിൽ ‘സറണ്ടർ’ മോദി ‘സുരേന്ദർ’ മോദിയായി; രാഹുലിനെ കളിയാക്കി ബി.ജെ.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

ട്വീറ്റിൽ ‘സറണ്ടർ’ മോദി ‘സുരേന്ദർ’ മോദിയായി; രാഹുലിനെ കളിയാക്കി ബി.ജെ.പി.

ന്യൂഡൽഹി: ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തപ്പോൾ വന്ന പിഴവിനെ പരിഹസിച്ച് ബി.ജെ.പി.നേതാക്കൾ. ‘സറണ്ടർ’ (കീഴടങ്ങൽ) മോദി എന്ന് രാഹുൽഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോൾ അത് ‘സുരേന്ദർ’ മോദിയായി. വൈകാതെ രാഹുലിനെതിരേ പരിഹാസവുമായി ബി.ജെ.പി.നേതാക്കൾ രംഗത്തെത്തി.നെഹ്രു-ഗാന്ധി കുടുംബത്തിന്റെ മുഖമുദ്രയാണ് കീഴടങ്ങൽ (സറണ്ടർ) എന്ന് അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശർമ പ്രതികരിച്ചു. രാഹുൽഗാന്ധി ചൈനീസ് ഗാന്ധിയാണെന്നായിരുന്നു ശിരോമണി അകാലിദൾ നേതാവ് മഞ്ജീന്ദർ സിങ് സിർസയുടെ പരിഹാസം.ബി.ജെ.പി.യുടെ സാമൂഹികമാധ്യമവിഭാഗം മേധാവി അമിത് മാളവ്യയാകട്ടെ രാഹുൽ ഗാന്ധിയുടെ അച്ഛൻ രാജീവ് ഗാന്ധി നേരിട്ട ബൊഫോഴ്‌സ് അഴിമതിയാരോപണം ചൂണ്ടിക്കാട്ടിയാണ് രംഗത്തെത്തിയത്. പിതാവിന്റെ ബൊഫോഴ്‌സ് കളങ്കം മറയ്ക്കാനാണ് റഫാൽ ഇടപാടിനെ രാഹുൽ ചോദ്യംചെയ്തതെന്ന് മാളവ്യ പറഞ്ഞു. നെഹ്രുവിന്റെ തെറ്റുകളെ വെള്ളപൂശാനാണ് മോദിയെ രാഹുൽ തുടർച്ചയായി ആക്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3dmPfl4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages