ജീവിതം സൈക്കിൾറിക്ഷയിൽ കയറിയിട്ട് 30 വർഷം; പരാതിയില്ലാതെ സഖാവ് ഗോപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

ജീവിതം സൈക്കിൾറിക്ഷയിൽ കയറിയിട്ട് 30 വർഷം; പരാതിയില്ലാതെ സഖാവ് ഗോപി

മട്ടാഞ്ചേരി: നാലുവശവും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഒരു പഴയ സൈക്കിൾറിക്ഷയാണ് സഖാവ് ഗോപിയുടെ വീട്. കഴിഞ്ഞ 30 വർഷമായി അറുപതുകാരനായ ഈ മനുഷ്യൻ ഇതിനകത്താണ് ജീവിക്കുന്നത്. പഴയൊരു സൈക്കിൾറിക്ഷയാണിത്. പഴയ പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞ് അതൊരു മുറിയാക്കി മാറ്റുകയായിരുന്നു ഗോപി. ഊണും ഉറക്കവുമെല്ലാം ഇതിനകത്തുതന്നെ. നേരം പുലരുമ്പോൾ, ഒരു മുച്ചക്രവണ്ടിയുമായി ഗോപി കൊച്ചിയുടെ തെരുവിലേക്ക് ഇറങ്ങും. ആക്രി സാധനങ്ങൾ പെറുക്കിയെടുത്ത് വിൽക്കും... അതാണ് വരുമാനം. നേരത്തെ ഗോപി മട്ടാഞ്ചേരി പാലസ് റോഡിൽ കടകളിൽ ജോലി ചെയ്തിരുന്നു. പിന്നീട് സൈക്കിൾറിക്ഷക്കാരനായി; കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന പണി. സൈക്കിൾറിക്ഷയിൽ കയറാൻ ആളില്ലാതായതോടെ ആ പണിയും വിട്ടു. പക്ഷേ, റിക്ഷയെ വിട്ടില്ല. അതാണ് വീടാക്കി മാറ്റിയത്.പള്ളുരുത്തിയിലാണ് ഗോപി താമസിച്ചിരുന്നത്. ഇപ്പോഴും ഭാര്യ അവിടെ താമസിക്കുന്നുണ്ടെന്ന് ഗോപി പറയുന്നു. പക്ഷേ, കുടുംബം ഗോപിക്ക് അടഞ്ഞ അധ്യായമാണ്. വ്യക്തിപരമായ കാര്യങ്ങൾ ആരോടും പറയാൻ താത്‌പര്യവുമില്ല. ചെറുപ്പം മുതൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവിയാണ്. പാർട്ടി പരിപാടികളിലൊക്കെ സജീവം. പക്ഷേ, പാർട്ടിയിൽ അംഗത്വമെടുത്തില്ല. സ്ഥിരമായി പരിപാടികളിൽ പങ്കെടുക്കുന്നതിനാൽ നാട്ടുകാരാണ് ‘സഖാവ് ഗോപി’ എന്ന് പേരിട്ടത്. പാർട്ടി പരിപാടിക്കൊന്നും ഇപ്പോൾ പോകുന്നില്ല. പക്ഷേ, സഖാവ് എന്ന വിളി കേൾക്കാനാണ് ഗോപിക്ക് ഇഷ്ടം. മട്ടാഞ്ചേരിയിലെ ചില ക്ഷേത്രങ്ങളിൽനിന്ന് ഉച്ചഭക്ഷണം കിട്ടും. ഒരുനേരം മാത്രമാണ് ഭക്ഷണം. നേരം വൈകുമ്പോൾ റിക്ഷയിലേക്ക് കയറും. പിന്നെ അതിൽ ഉറക്കം. മട്ടാഞ്ചേരി കൂവപ്പാടത്ത് റോഡരികിലാണ് ഇപ്പോൾ ഗോപിയുടെ റിക്ഷ കിടക്കുന്നത്. ആരും ശല്യപ്പെടുത്താത്തതിനാൽ ജീവിതം സുഖമാണെന്ന് ഗോപി പറയുന്നു. സൈക്കിൾറിക്ഷയ്ക്കകത്ത് ഗോപിക്ക് നേരെ കിടക്കാൻ ഇടമില്ല. വളഞ്ഞുകൂടിയാണ് കിടപ്പ്. നേരേ എഴുന്നേൽക്കാനും ബുദ്ധിമുട്ടാണ്. ഗോപിയുടെ കിടപ്പുമുറിയും ഡൈനിങ് മുറിയുമൊക്കെ ഇതു തന്നെ. ഭൂമിയില്ല, വീടില്ല... എന്തിന് സ്വന്തമായി ഒരു മേൽവിലാസം പോലുമില്ല. ജീവിക്കാൻ ഇതൊന്നും അത്യാവശ്യമല്ല എന്ന പക്ഷത്താണ് ഗോപി. അതുകൊണ്ട് ഗോപിക്ക് ഒന്നിനെക്കുറിച്ചും പരാതിയില്ല... ആരോടും പരിഭവവുമില്ല... വലിയ ആഗ്രഹങ്ങളുമില്ല.ഇടയ്ക്ക് സമയം കിട്ടുമ്പോൾ, വഴിയോരത്ത് ചെടികൾ െവച്ചുപിടിപ്പിക്കും. കൂവപ്പാടത്ത് റോഡിന്റെ മീഡിയനിൽ ഗോപി പൂച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൊറോണപ്പേടിയിൽ നാട് വിറയ്ക്കുമ്പോൾ, ഒന്നിനെക്കുറിച്ചും ആശങ്കയില്ലാതെ റിക്ഷയുടെ ഇഠാവട്ടത്തിലുള്ള ലോകത്ത് സുഖമായി കഴിയുകയാണ് സഖാവ് ഗോപി.


from mathrubhumi.latestnews.rssfeed https://ift.tt/2BnBlBT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages