നടപ്പാക്കുകതന്നെ ചെയ്യും; മണൽനീക്കത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 3, 2020

നടപ്പാക്കുകതന്നെ ചെയ്യും; മണൽനീക്കത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പമ്പയിലെ എക്കൽ നീക്കാൻ ദുരന്തനിവാരണനിയമപ്രകാരം കളക്ടർക്ക് അധികാരമുണ്ടെന്നും അത് നടപ്പാക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആർക്കും തടസ്സപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മണൽ ആർക്കും എടുക്കാനാവില്ല, സർക്കാരിന്റേതാണ്. സർക്കാരിനു മാത്രമേ വിൽക്കാൻ അധികാരമുള്ളൂ. ഇതിന് മാനണ്ഡങ്ങളുണ്ട്. ദുരന്തനിവാരണനിയമപ്രകാരം തുടങ്ങിയത് നിർത്തിവെക്കാനാവില്ല. ആർക്കും തടസ്സപ്പെടുത്താനുമാവില്ല. എക്കൽ അപ്പാടെ ആരും പുറത്തുകൊണ്ടുപോകില്ല. അതിൽ മണൽ ഉണ്ടെങ്കിൽ കൊടുക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. എക്കലാണ് മാറ്റുന്നത്. എക്കൽ അടിഞ്ഞതിന്റെ ഭാഗമായി നദികളുടെ നീരൊഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയുണ്ട്. പമ്പയിൽ എക്കൽ നീക്കാൻ നടപടി തുടങ്ങിയെങ്കിലും ഫലപ്രദമായില്ല. ഇതുപരിശോധിക്കാനും വേഗത്തിലാക്കാനുമാണ് ചീഫ് സെക്രട്ടറിയും നിയുക്ത ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും പമ്പയിൽ പോയത്. നല്ല ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന കാര്യമാണ്. വിവാദം ഏതുകാര്യത്തിലും ഉയരും -മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുമതിവേണം മണൽ പുറത്തേക്കുകൊണ്ടുപോയി വിൽക്കാൻ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്രാനുമതി തേടേണ്ടതുണ്ടെന്ന് വനം മന്ത്രി കെ. രാജു മന്ത്രിസഭായോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കാം. പ്രളയത്തിൽ അടിഞ്ഞ 25,000 ടൺ ചെളിയും എക്കലും നീക്കാനുള്ള അനുമതി നൽകിയതിന്റെ മറവിൽ മണൽ പുറത്തേക്കുകടത്തിയെന്നാണ് ആക്ഷേപം. ഇതുതടഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ ദുരന്തപ്രതികരണ നിയമമനുസരിച്ച് കേസെടുക്കുമെന്ന് പത്തനംതിട്ടയിലെത്തിയ ചീഫ് സെക്രട്ടറിയും ഡി.ജി.പി. ലോക്നാഥ് െബഹ്റയും പറഞ്ഞതായി ഉദ്യോഗസ്ഥർ ധരിപ്പിച്ചെന്നും വനംമന്ത്രി വ്യക്തമാക്കി. വ്യവസ്ഥകൾ മുന്നോട്ടുവെച്ച് സിറാമിക്സ് രണ്ട് വ്യവസ്ഥകളോടെയേ പ്രവൃത്തി നടത്താനാകൂ എന്നുവ്യക്തമാക്കി കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് കമ്പനി ചെയർമാൻ ടി.കെ. ഗോവിന്ദൻ റവന്യൂ വകുപ്പിന് കത്തുനൽകി. നീക്കംചെയ്യുന്ന വസ്തുക്കൾ സൂക്ഷിക്കാനും വിൽക്കാനുമുള്ള അവകാശം പൂർണമായും സിറാമിക്സ് കമ്പനിക്ക് നൽകണമെന്നതാണ് വ്യവസ്ഥ -കത്തിൽ അറിയിച്ചു. പമ്പാമണപ്പുറത്ത് പ്രളയത്തിന്റെ ഫലമായും മറ്റും അടിഞ്ഞുകൂടിയ സാധനങ്ങൾ ജൂൺ 30-നകം നീക്കാനാണ് സിറാമിക്സിന് കരാർ നൽകിയിരുന്നത്. രണ്ടുകിലോമീറ്ററോളം ഭാഗത്ത് അടിഞ്ഞുകൂടിയ ചെളി, തുണികൾ, പ്ലാസ്റ്റിക് തുടങ്ങിയവ നീക്കുകയും കരയിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചെടികൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നതിനുമായിരുന്നു കരാർ. പുഴയിൽനിന്ന് നീക്കുന്ന വസ്തുക്കളിൽ വിൽപ്പനസാധ്യതയുള്ളത് വിൽക്കുന്നതിലൂടെയാണ് ചെലവ് കണ്ടെത്തേണ്ടത്. കോട്ടയത്തെ ഒരു കമ്പനിക്കാണ് സിറാമിക്സ് ഈ പ്രവൃത്തിക്ക് കരാർ നൽകിയിരുന്നത്. തർക്കമുയർന്നതിനെത്തുടർന്നാണ് തത്കാലം പിന്മാറുന്നതെന്ന് കമ്പനി ചെയർമാൻ റവന്യൂവകുപ്പിനെ അറിയിച്ചു. കണ്ണൂരിലെ വളപട്ടണം പുഴയിൽ പ്രളയത്തിലടിഞ്ഞ വസ്തുക്കൾ നീക്കി ഒഴുക്ക് സുഗമമാക്കാനുള്ള പ്രവൃത്തിയും സിറാമിക്സ് കമ്പനിക്കായിരുന്നു. മണൽവിൽപ്പനാവകാശം സംബന്ധിച്ച് തർക്കമുണ്ടാവുകയും കളക്ടർ ഇടപെട്ട് പുതിയ വ്യവസ്ഥകൾ വെക്കുകയും ചെയ്തതോടെ അതിൽനിന്ന് കമ്പനി പിന്മാറുകയായിരുന്നു. Content Highlights:sand mining of pampa and thriveni


from mathrubhumi.latestnews.rssfeed https://ift.tt/307jg5d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages