കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന. പണമിടപാടുകളില്‍ ഉള്‍പ്പെടെ സജീവമായ താഴത്തങ്ങാടിയിലെ തന്നെ സംഘത്തിന്റെ പങ്കാണ് പോലീസ് സംശയിക്കുന്നത്.
വീട്ടില്‍നിന്ന് അക്രമികള്‍ മോഷ്ടിച്ച കാര്‍ കൊച്ചിയിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചു. കൊല്ലപ്പെട്ട ഷീബ സാലിക്കും ഭര്‍ത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
താഴത്തങ്ങാടിയിലെ ക്വട്ടേഷന്‍ സംഘത്തിലേക്ക് സംശയമുനകള്‍ നീളുന്നത്. അക്രമികള്‍ക്ക് കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് നിഗമനം. ദമ്പതികളെ ആക്രമിക്കാന്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് സൂചന.
എന്നാല്‍ തര്‍ക്കം മുറുകിയതോടെ പ്രകോപിതരായ അക്രമികള്‍ മുറിയിലുണ്ടായിരുന്ന ടീ പോ ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
from mangalam.com https://ift.tt/2Xtflhw
via IFTTT
No comments:
Post a Comment