ഭര്‍ത്താവിന്റെ അമ്മയ്ക്കായി നാട്ടുകാര്‍ നിര്‍മ്മിച്ച കൊടുത്ത വീട്ടില്‍ നിന്നും ഭര്‍ത്താവിനെയും അമ്മയെയും ഭാര്യയും മകനും പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 2, 2020

ഭര്‍ത്താവിന്റെ അമ്മയ്ക്കായി നാട്ടുകാര്‍ നിര്‍മ്മിച്ച കൊടുത്ത വീട്ടില്‍ നിന്നും ഭര്‍ത്താവിനെയും അമ്മയെയും ഭാര്യയും മകനും പുറത്താക്കി

അഞ്ചാലുംമൂട്: ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും വീട്ടില്‍ നിന്നും പുറത്താക്കി ഭാര്യയും മകനും വീടു പൂട്ടി പോയി. നാല് മാസമായി വീടിന് പിന്നിലെ ഷീറ്റ് മേഞ്ഞ കുടുസ്സുമുറിയിലാണ് ഇരുവരും കഴിഞ്ഞത്. ഒടുവില്‍ ജനമൈത്രി പോലീസ് ഇടപെട്ട് വീടിനുള്ളിലാക്കുകയായിരുന്നു. നീടിന്റെ താക്കോല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് വീട് തുറപ്പിച്ച് പുതിയ പൂട്ടിട്ടു.

അഞ്ചാലംമൂട് ജനമൈത്രി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നീരാവില്‍ നടരാജാ ഭവനില്‍ ചെമ്പകക്കുട്ടി അമ്മാള്‍ (90) മകന്‍ രാജു(70) എന്നിവരാണ് വീടിന് പുറത്തായത്. ആഹാരം കഴിക്കാനോ കേറിക്കിടക്കാനോ പോലും നിവൃത്തിയില്ലാതെ വീിന് പിന്നിലെ ഷീറ്റ് മേഞ്ഞ മുറിയില്‍ കഴിഞ്ഞ് വരികയായിരുന്നു ഇവര്‍. രാജുവുമായി പിണങ്ങിയാണ് ഭാര്യയും മകനും വീടു പൂട്ടി പരവൂരില്‍ താമസത്തിനായി പോയി.

ചെമ്പകക്കുട്ടിയമ്മയ്ക്കായി നീരാവില്‍ നവകേരള ക്ലബ്ബിന്റെ നേതൃത്വത്തില്‍ 10 വര്‍ഷം മുന്‍പ് നിര്‍മിച്ചു നല്‍കിയ വീടാണിത്. രാജുവിന്റെ ഭാര്യയും മകനുമായി നാട്ടുകാര്‍ ബന്ധപ്പെട്ടെങ്കിലും മടങ്ങി വരാനോ വീടു തുറന്നു നല്‍കാനോ ഇവര്‍ തയ്യാറായില്ല. ഇവരുടെ ദയനീയ സ്ഥിതി അറിഞ്ഞ തണലിടം റസിഡന്റ് അസോസിയേഷന്‍ പ്രവര്‍ത്തകരും നടരാജാ ക്ലബ്ബിന്റെ പ്രവര്‍ത്തകരും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ബീറ്റ് ഓഫിസര്‍ ലാലു രാജുവിന്റെ ഭാര്യയും മകനുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ വരാനോ താക്കോല്‍ നല്‍കാനോ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പൊലീസ് നിര്‍ദേശ പ്രകാരം വീട് തുറപ്പിച്ച് ഇരുവരേയും വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചത്.



from mangalam.com https://ift.tt/3eQiX3b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages