ചിരഞ്ജീവിയുടെ സംസ്‌കാര ചടങ്ങുകള്‍ അവസാന ഘട്ടത്തിലേയ്ക്ക് കടക്കവേയാണ് ഒരിക്കല്‍ കൂടി തന്റെ പ്രിയതമനെ പുണരണമെന്ന് മേഘ്‌ന കെഞ്ചിപ്പറഞ്ഞത്. ആ ആവശ്യം നിരസ്സിക്കാന്‍ ഉറ്റവര്‍ക്കോ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തിയവര്‍ക്കോ കഴിഞ്ഞില്ല.
എന്നാല്‍, ആ ചേതനയറ്റ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് കരഞ്ഞ മേഘ്‌നയെ ആശ്വസിപ്പിക്കാന്‍ ചുറ്റം കൂടി നിന്നവര്‍ക്കായില്ല. വിങ്ങല്‍ അടക്കാനാകാതെ അവരും കണ്ണീര്‍ പൊഴിച്ചു. നാലുമാസം ഗര്‍ഭിണിയാണ് മേഘ്‌ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴാണ് സര്‍ജയുടെ മരണം.
ഞായറാഴ്ച അന്തരിച്ച കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ വിട നല്‍കി കന്നട സിനിമാലോകം. കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച മേഘ്ന കരഞ്ഞപ്പോള്‍ ഒപ്പം നിന്നവര്‍ക്കും സങ്കടം അടക്കാനായില്ല.
ചിരഞ്ജീവി സര്‍ജയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മലയാള സിനിമാ താരങ്ങളും രംഗത്തെത്തി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നസ്രിയ, ജയസൂര്യ, ശ്വേത മേനോന്‍, അംബിക തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി.
അപ്രതീക്ഷിതമായ ഈ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. മേഘ്‌നയ്ക്കും കുടുംബത്തിനും ദു:ഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായി എന്നായിരുന്നു നസ്രിയയുടെ പ്രതികരണം. മേഘ്‌നയ്ക്ക് ഉണ്ടായ നഷ്ടത്തില്‍ വാക്കുകള്‍ ഇല്ലെന്നായിരുന്നു ശ്വേത മേനോന്‍ പറഞ്ഞത്. പ്രാര്‍ഥനയില്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നും ശ്വേത പറയുന്നു.
from mangalam.com https://ift.tt/37dDWdk
via IFTTT
No comments:
Post a Comment