പത്തനംതിട്ട: കോവിഡ് ലോക്ക്ഡൗണ്‍ മൂലം സാമ്പത്തികമായി തകര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അനാവശ്യ തസ്തികകള്‍ക്കു പ്രതിമാസം ചെലവാകുന്നത് 50 ലക്ഷത്തിലേറെ രൂപ. ഓഡിറ്റിങ് ബാധകമല്ലാത്ത മരാമത്തുജോലികളുടെ പേരില്‍ കീശയില്‍ താഴ്ത്തുന്നതു കോടികള്‍. സംസ്ഥാനത്തു കോവിഡ് ബാധ ഉയരുമ്പോഴും ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കാന്‍ തിടുക്കപ്പെടുന്ന ബോര്‍ഡ് സംരക്ഷിക്കുന്നത് ഉന്നതരുടെ താത്പര്യം മാത്രം.
സര്‍ക്കാരിന്റെ പൊതുമരാമത്തുവകുപ്പില്‍ പോലും ഒരു ചീഫ് എന്‍ജിനീയര്‍ മാത്രമുള്ളപ്പോള്‍, ദേവസ്വം മരാമത്തിനു കീഴിലുള്ളതു മൂന്നു ചീഫ് എന്‍ജിനീയര്‍മാര്‍. ചീഫ് എന്‍ജിനീയര്‍ ജനറല്‍, ചീഫ് എന്‍ജിനീയര്‍, ശബരിമല ചീഫ് എന്‍ജിനീയര്‍ എന്നിങ്ങനെ. ഇവരുടെ പ്രതിമാസശമ്പളം 1.50 ലക്ഷം രൂപ വീതം. കൂടാതെ, ഓരോരുത്തര്‍ക്കും കാര്‍, ഡ്രൈവര്‍മാര്‍, ഇന്ധനച്ചെലവ് എന്നിവ വേറേ. കമ്മിഷണര്‍ തസ്തികയാണു മറ്റൊരു ''പണംവിഴുങ്ങി''. ദേവസ്വം കമ്മിഷണറെ കൂടാതെ നിലവിലുള്ളതു തിരുവാഭരണം കമ്മിഷണര്‍, ഫിനാന്‍സ് കമ്മിഷണര്‍ എന്നീ തസ്തികകള്‍. ശമ്പളം ഒന്നരലക്ഷം വീതം.
കാര്‍, ഡ്രൈവര്‍മാര്‍, ഇന്ധനച്ചെലവ് എന്നിവ വേറേ. രണ്ട് തസ്തികകള്‍ക്കായുമുള്ള പ്രതിമാസച്ചെലവ് 14 ലക്ഷം രൂപയോളം. തിരുവനന്തപുരം, പത്തനംതിട്ട, െവെക്കം എന്നീ ദേവസ്വം ജില്ലകള്‍ക്കായി മൂന്ന് ഡെപ്യൂട്ടി കമ്മിഷണര്‍മാരാണുള്ളത്. ശമ്പളം ഒരുലക്ഷത്തിലേറെ. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ക്കു കീഴിലുള്ള ദേവസ്വം ക്ഷേത്രങ്ങളിലെ കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുക മാത്രമാണ് ഇവരുടെ തൊഴില്‍. ഇതേ കേഡറിലുള്ള മറ്റൊരു തസ്തികയാണു ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടേത്. സാംസ്‌കാരികവിഭാഗം ഡയറക്ടര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, പെന്‍ഷന്‍ വിഭാഗം സ്‌പെഷല്‍ ഓഫീസര്‍, കമ്മിഷണറുടെ പി.എ, െഹെക്കോര്‍ട്ട് ഓഡിറ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്നിവരും ഡെപ്യൂട്ടി കമ്മിഷണറുടെ ശമ്പളം പറ്റുന്നവരാണ്. ഇവര്‍ക്കെല്ലാം പ്രത്യേകം കാറും സാരഥിയുമുണ്ട്.
മരാമത്തുവിഭാഗം ഡപ്യൂട്ടി കമ്മിഷണര്‍ക്കു തുല്യമായ പദവിയാണ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ വഹിക്കുന്നത്. ചീഫ് എന്‍ജിനീയറുടെ പി.എയ്ക്കും ഇതേ പദവിതന്നെ. തിരുവനന്തപുരം, കോട്ടയം, പമ്പ, ശബരിമല മേഖലകള്‍ക്കായി പ്രത്യേകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുണ്ട്. ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലുള്ള ഉന്നതരുടെ വാഹനച്ചെലവ് താങ്ങാവുന്നതില്‍ അധികമാണെന്നും അതിനാല്‍ വാടകവാഹനങ്ങള്‍ ഉപയോഗിക്കുകയാണു നല്ലതെന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം െഹെക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന്റെ എല്ലാവിഭാഗങ്ങള്‍ക്കും ഓഡിറ്റുള്ളപ്പോള്‍ ദേവസ്വം മരാമത്തിന് അതു ബാധകമല്ല.
from mangalam.com https://ift.tt/2B5kXFR
via IFTTT
No comments:
Post a Comment