ന്യുഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ ആറാം ദിവസവും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരാഴ്ചയ്ക്കിടെ പെട്രോളിന് 3.32 രൂപയും ഡീസലിന് 3.36 രൂപയും വര്‍ധിച്ചു. പ്രതിദിനം ശരാശരി 60 പൈസയാണ് ഇന്ധനവില ഉയരുന്നത്.
കൊച്ചിയില്‍ ഇന്നത്തെ വിലനിലവാരം അനുസരിച്ച് പെട്രോള്‍ ലിറ്ററിന് 74.71രൂപയും ഡീസലിന് 68.93 രൂപയുമായി. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞുവെങ്കിലും എണ്ണകമ്പനികള്‍ക്ക് എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതോടെ വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചില്ല. രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചപ്പോള്‍ അതിന്റെ അമിത ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയുമാണ്.
from mangalam.com https://ift.tt/2C0j3Hd
via IFTTT
No comments:
Post a Comment