കയ്യില്‍ പിണറായി സര്‍ക്കാരിനെതിരായ നിരവധി ആയുധങ്ങള്‍ ; ജേക്കബ് തോമസിനെ വലവീശി ബി.ജെ.പി ; ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 1, 2020

കയ്യില്‍ പിണറായി സര്‍ക്കാരിനെതിരായ നിരവധി ആയുധങ്ങള്‍ ; ജേക്കബ് തോമസിനെ വലവീശി ബി.ജെ.പി ; ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പ്

തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസവും സംസ്ഥാന സര്‍ക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഉപയോഗിച്ച മുന്‍ ഡി.ജി.പി. ജേക്കബ് തോമസിനെ ബി.ജെ.പി. നോട്ടമിടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് അദ്ദേഹത്തെ സ്വന്തമാക്കാന്‍ അനൗപചാരിക ചര്‍ച്ചകള്‍ നിരവധി കഴിഞ്ഞു. അദ്ദേഹമോ ബി.ജെ.പി. നേതൃത്വമോ സ്ഥിരീകരണത്തിനു തയാറായിട്ടില്ലെന്നുമാത്രം.

ആര്‍.എസ്.എസിനോടുള്ള ആഭിമുഖ്യം അദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ളതാണു ബി.ജെ.പിയുടെ താല്‍പ്പര്യത്തിനു കാരണം. പിണറായി സര്‍ക്കാരിനെതിരായ നിരവധി ആയുധങ്ങള്‍ ജേക്കബ് തോമസിന്റെ ൈകയിലുണ്ടെന്ന അറിവ് പാര്‍ട്ടിക്കു ജേക്കബ് തോമസിനോടുള്ള ആഭിമുഖ്യത്തിനു മറ്റൊരു കാരണമാണ്. ബി.ജെ.പി. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തില്‍ മുന്‍െകെയെടുക്കുന്നത്. അതേസമയം സംസ്ഥാന ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് ഇതില്‍ എതിര്‍പ്പുണ്ട്. മുന്‍ ബ്യൂറോക്രാറ്റുകളുടെ കടന്നുവരവ് ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണ് അവരുടെ വാദം.

ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കിലായിരുന്നു ജേക്കബ് തോമസ്. എന്നാല്‍ ബന്ധുനിയമന പരാതിയില്‍ മന്ത്രി ഇ.പി. ജയരാജനെതിരേ കേസെടുത്തതോടെ അദ്ദേഹം സി.പി.എമ്മിന്റെ കണ്ണിലെ കരടായി. ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചതോടെ അകല്‍ച്ച പൂര്‍ണമായി. നിര്‍ബന്ധിത അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ലഭിച്ചത് താരതമ്യേന അപ്രധാനമായ പദവിയാണ്- ഐ.എം.ജി. ഡയറക്ടറുടേത്. അച്ചടക്ക നടപടികളുടെ പെരുമഴയ്ക്കു ശേഷം അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ വിധിയോടെ സര്‍വീസില്‍ തിരിച്ചെത്തിയെങ്കിലും ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ എം.ഡി. സ്ഥാനത്ത് ഒതുക്കപ്പെട്ടു. ഔദ്യോഗിക ജീവിതത്തിലെ അവസാന രാത്രി ഓഫീസിലാണു കിടന്നുറങ്ങിയതെന്നു വ്യക്തമാക്കുന്ന ചിത്രത്തില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം നിറഞ്ഞുനിന്നു.

വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍നിന്ന് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി. പദവിയിലേക്ക് എത്തിയതിനു പിന്നില്‍ ആരൊക്കെയാണെന്നും എന്തിനു വേണ്ടിയായിരുന്നുവെന്നും അദ്ദേഹം െവെകാതെ വെളിപ്പെടുത്തുമെന്നു സൂചനയുണ്ട്. ഇതും ജേക്കബ് തോമസിന്റെ മികച്ച പ്രതിഛായയും സര്‍ക്കാരിനെതിരേ വജ്രായുധങ്ങളാകുമെന്നു ബി.ജെ.പി. കണക്കുകൂട്ടുന്നു. സര്‍വീസില്‍നിന്നു രാജിവച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചത് രാഷ്ട്രീയ രംഗത്തോട് അദ്ദേഹത്തിനുള്ള താല്‍പ്പര്യം വ്യക്തമാക്കുന്നു.



from mangalam.com https://ift.tt/2U13iWw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages