ചെന്നുകയറിയ ഉടനെ രണ്ടാംലോകമഹായുദ്ധവും ആപേക്ഷികതാസിദ്ധാന്തവും ആരും പഠിപ്പിക്കില്ല, പിന്നെ എന്തിനാണ് സായി ടീച്ചറെ പരിഹസിക്കുന്നത്? കൊച്ചുകുട്ടികളോട് പൂച്ചയെപ്പറ്റി പറഞ്ഞത് ഇത്ര വലിയ അപരാധമാണോ?, വൈറലായി കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 1, 2020

ചെന്നുകയറിയ ഉടനെ രണ്ടാംലോകമഹായുദ്ധവും ആപേക്ഷികതാസിദ്ധാന്തവും ആരും പഠിപ്പിക്കില്ല, പിന്നെ എന്തിനാണ് സായി ടീച്ചറെ പരിഹസിക്കുന്നത്? കൊച്ചുകുട്ടികളോട് പൂച്ചയെപ്പറ്റി പറഞ്ഞത് ഇത്ര വലിയ അപരാധമാണോ?, വൈറലായി കുറിപ്പ്

ഇന്നലെ മുതല്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസിലൂടെ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈനില്‍ എത്തിയ അധ്യാപികയെ ട്രോളിയും പരിഹസിച്ചുമൊക്കെ ചിലര്‍ രംഗത്തെത്തി. ഇത്തരത്തില്‍ അധ്യാപകരുടെ പ്രതിഭയും മിടുക്കും മനസിലാക്കാതെ അവരെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്ത് എത്തിയവര്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സന്ദീപ് ദാസ്. ഇന്നലെ ക്ലാസ് എടുക്കാന്‍ എത്തിയ അധ്യാപികയുടെ പ്രില്‍ പത്തില്‍ അധികം വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു. സായി ശ്വേത എന്ന അധ്യാപിക ഒന്നാംക്ലാസിലെ കുഞ്ഞുങ്ങള്‍ക്ക് പൂച്ചയുടെ കഥയല്ലാതെ എന്താണ് പഠിപ്പിക്കേണ്ടത് എന്നാണ് സന്ദീപ് ദാസ് ചോദിക്കുന്നത്.

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇത് സായിശ്വേത. കോഴിക്കോട് ജില്ലയിലെ എല്‍.പി സ്‌കൂള്‍ ടീച്ചറാണ്. ഈ അദ്ധ്യാപികയെ പരിഹസിച്ചുകൊണ്ടുള്ള കുറേ ട്രോളുകളും വിഡിയോകളും കണ്ടിരുന്നു. അവയില്‍ പലതും മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടുണ്ട്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് സായിശ്വേത ഓണ്‍ലൈന്‍ ക്ലാസ് നല്‍കിയിരുന്നു. പഠിപ്പിക്കുന്നതിനിടെ ഒരു പൂച്ചയുടെ കഥ അവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. പൂച്ചയുടെ പേര് ഇപ്പോള്‍ പ്രശസ്തമാണ്തങ്കുപ്പൂച്ച!

ടീച്ചറുടെ ഈ പ്രവൃത്തി കുറേപ്പേര്‍ക്ക് രസിച്ചില്ല. അവര്‍ പുച്ഛം വാരിവിതറി. ''ഇതൊക്കെയാണോ പഠിപ്പിക്കുന്നത്? ' എന്ന് ചോദിച്ചു. അങ്ങനെ ഒരുപാട് അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും പറന്നുനടക്കുന്നുണ്ട്.

കുറ്റം പറയുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂനിങ്ങളൊക്കെ നഴ്‌സറിയിലും ഒന്നാം ക്ലാസിലും പഠിക്കാതെ നേരിട്ട് കോളജില്‍ ജോയിന്‍ ചെയ്തവരാണോ? ഒന്നാം ക്ലാസിലെ ആദ്യ ദിവസം സങ്കീര്‍ണ്ണമായ പാഠഭാഗങ്ങള്‍ സ്വായത്തമാക്കിയവരാണോ നിങ്ങള്‍?

പ്രഥമദിവസം തന്നെ സിലബസില്‍ കൈവെച്ച ഒരു ടീച്ചറും എന്റെ ഓര്‍മ്മയിലില്ല. ആദ്യത്തെ ക്ലാസ് എപ്പോഴും രസകരമായിരിക്കും. ടീച്ചറും വിദ്യാര്‍ത്ഥികളും പരസ്പരം പരിചയപ്പെട്ടും തമാശ പറഞ്ഞും അത് ആഘോഷമാക്കും. ഹൈസ്‌കൂളിലും കോളജിലും വരെ ഇത് കാണാറുണ്ട്. ചെന്നുകയറിയ ഉടനെ രണ്ടാംലോകമഹായുദ്ധവും ആപേക്ഷികതാസിദ്ധാന്തവും ആരും പഠിപ്പിക്കില്ല.

പിന്നെ എന്തിനാണ് സായി ടീച്ചറെ പരിഹസിക്കുന്നത്? കൊച്ചുകുട്ടികളോട് പൂച്ചയെപ്പറ്റി പറഞ്ഞത് ഇത്ര വലിയ അപരാധമാണോ?

കുറ്റം പറയുന്നവര്‍ ഒരു ദിവസം എല്‍.പി ക്ലാസ് നിയന്ത്രിച്ചുനോക്കട്ടെ. അതിന്റെ ബുദ്ധിമുട്ട് അപ്പോള്‍ മനസ്സിലാവും.

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് അഞ്ചോ ആറോ വയസ്സേ പ്രായമുണ്ടാവൂ. അച്ഛനമ്മമാരെ പിരിഞ്ഞിരിക്കുന്നത് അവര്‍ക്ക് പ്രയാസകരമായിരിക്കും. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടാവില്ല. അങ്ങനെയുള്ള കുരുന്നുകളെ ഒന്നിച്ചുനിര്‍ത്തുന്നത് തന്നെ ശ്രമകരമാണ്. പിന്നെയല്ലേ പഠിപ്പിക്കല്‍!

എല്‍.പി സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് രക്ഷിതാക്കളുടെ റോള്‍ കൂടി ചെയ്യേണ്ടിവരും. കുട്ടികളെ അമ്മയെപ്പോലെ സ്‌നേഹിക്കേണ്ടിവരും. ഇ­തിനോട് താരതമ്യം ചെയ്യുമ്പോള്‍ ഒരു കോളജ് പ്രൊഫസറുടെ ജോലി എളുപ്പമാണ്. പക്ഷേ പ്രൊഫസര്‍ക്ക് ലഭിക്കുന്ന ശമ്പളവും അംഗീകാരവും എല്‍.പി സ്‌കൂള്‍ ടീച്ചര്‍ക്ക് കിട്ടില്ല. അദ്ധ്യാപനം ഒരു വികാരമായി കൊണ്ടുനടക്കുന്ന ആളുകള്‍ക്ക് മാത്രമേ കൊച്ചുകുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ചുരുക്കം.

''എന്റെ പ്രിയപ്പെട്ട മക്കളേ'' എന്ന് വിളിച്ചുകൊണ്ടാണ് സായി ടീച്ചര്‍ ക്ലാസ് ആരംഭിച്ചത്. അവര്‍ പഠിപ്പിക്കുന്നത് ഹൃദയം കൊണ്ടാണ് എന്നതിന്റെ വ്യക്തമായ ഉദാഹരണം.

തുടര്‍ന്ന് അവര്‍ തങ്കുപ്പൂച്ചയെക്കുറിച്ച് പറഞ്ഞു. മക്കള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന അമ്മയുടെ രൂപം പൂണ്ടു. വാത്സല്യം നിറഞ്ഞ ഭാവങ്ങള്‍ പ്രകടമാക്കി. മുഖത്ത് എപ്പോഴും ചിരി തങ്ങിനിന്നു. ക്ലാസ് കേട്ടവരൊന്നും തങ്കുപ്പൂച്ചയേയും സായി ടീച്ചറെയും മറക്കില്ല. അതുതന്നെയല്ലേ ഒരു അദ്ധ്യാപികയുടെ ഏറ്റവും വലിയ വിജയം?

ക്ലാസിന്റെ ആരംഭത്തില്‍ സായി ടീച്ചര്‍ രക്ഷിതാക്കളോടും സംസാരിച്ചിരുന്നു. ആ സമയത്ത് അവര്‍ ഗൗരവക്കാരിയായിരുന്നു. ആരോട് എന്താണ് പറയേണ്ടത്,എങ്ങനെയാണ് പറയേണ്ടത് എന്നൊക്കെ കൃത്യമായി അറിയുന്ന ആളാണ് ടീച്ചര്‍.

സായി ടീച്ചര്‍ ആദ്യ ദിവസം പൂച്ചയെക്കുറിച്ച് സംസാരിച്ചു. വരും ദിവസങ്ങളില്‍ അവര്‍ ഭംഗിയായി പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യും. വിമര്‍ശകര്‍ക്ക് അക്കാര്യത്തില്‍ ആശങ്ക വേണ്ട. നിങ്ങളുടെ മനസ്സിലെ അഴുക്ക് എന്നെങ്കിലും ഇല്ലാതാവുമെന്ന് പ്രത്യാശിക്കുന്നു.

എനിക്ക് ഇപ്പോള്‍ ഭയങ്കര ശുഭാപ്തിവിശ്വാസമാണ്. ഇത്രയേറെ ഹൃദ്യമായി പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ടെങ്കില്‍ ഇവിടെ ഒരു കിടിലന്‍ തലമുറ ഉദയം ചെയ്യും. അവര്‍ പ്രതിഭാശാലികളും മനുഷ്യസ്‌നേഹികളുമായിരിക്കും. കോവിഡ്19 പോലുള്ള വിപത്തുകള്‍ കൂട്ടം കൂടി ആക്രമിച്ചാലും നാം തോറ്റുപോകില്ല.

സായിശ്വേതമാര്‍ക്ക് ദീര്‍ഘായുസ്സുണ്ടാവട്ടെ...

Written bySandeep Das



from mangalam.com https://ift.tt/2ZWZjxZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages