ബംഗ്ലാദേശി ഭീകരന്‍ ‘ടൈംബോംബ് കരിം’ കേരളത്തില്‍ അതിഥിത്തൊഴിലാളി നേതാവ്, മലബാറില്‍ കഴിഞ്ഞതു ഡ്രൈവറായി, തൊഴിലാളികളെ തെരുവിലിറക്കിയ പ്രക്ഷോഭത്തിനു പിന്നിലെ ബുദ്ധികേന്ദ്രം? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 3, 2020

ബംഗ്ലാദേശി ഭീകരന്‍ ‘ടൈംബോംബ് കരിം’ കേരളത്തില്‍ അതിഥിത്തൊഴിലാളി നേതാവ്, മലബാറില്‍ കഴിഞ്ഞതു ഡ്രൈവറായി, തൊഴിലാളികളെ തെരുവിലിറക്കിയ പ്രക്ഷോഭത്തിനു പിന്നിലെ ബുദ്ധികേന്ദ്രം?

തിരുവനന്തപുരം: പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ അറസ്റ്റിലായ ബംഗ്ലാദേശി ഭീകരന്‍ കേരളത്തില്‍ അതിഥിത്തൊഴിലാളി ! ഐ.എസുമായി ബന്ധമുള്ള ''ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ്'' (ജെ.എം.ബി) എന്ന ഭീകരസംഘടനയുടെ നേതാവ് ബോറോ കരീം എന്ന അബ്ദുള്‍ കരീമിനെയാണു കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. ജെ.എം.ബി. നേതൃനിരയിലെ മൂന്നാമനാണു ബോറോ കരീം.

''ടൈംബോംബ് കരീം'' എന്നും അറിയപ്പെടുന്ന ഇയാള്‍ കേരളത്തില്‍ ഭീകരസംഘടനയുടെ സ്ലീപ്പിങ് സെല്‍ രൂപീകരിച്ച് ഒളിവില്‍ക്കഴിയുകയായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്കു കൈമാറിയ ഇയാളെ അടുത്തയാഴ്ച തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും.

കരീമിന്റെ മൊെബെല്‍ ഫോണില്‍നിന്നു തിരുവനന്തപുരത്തെ പ്രമുഖ ആരാധനാലയത്തിന്റെ ചിത്രം കണ്ടെത്തിയതായും സൂചനയുണ്ട്. ലോക്ക്ഡൗണിനിടെ എറണാകുളത്തും കോട്ടയത്തും അതിഥിത്തൊഴിലാളികളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചതിലും കരീമിനു പങ്കുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. മലബാറില്‍ പലയിടത്തും ഇയാള്‍ ഡ്രൈവറായി ജോലിചെയ്തിരുന്നു. 2017 മുതല്‍ ഇന്ത്യയിലും ബംഗ്ലാദേശിലും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണു കരീം. 2013-ലെ ബോധ്ഗയ സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ. ഇയാളെ തെരഞ്ഞുവരുകയായിരുന്നു.

അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് കേരളത്തിലും കര്‍ണാടകത്തിലുമായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ജോലിചെയ്ത് പണമുണ്ടാക്കി ഇടയ്ക്കിടെ ബംഗ്ലാദേശിലെത്തിയിരുന്നു. ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ കര്‍ണാടകത്തിലായിരുന്ന ഇയാള്‍ അവിടെനിന്നു ബംഗാളിലെത്തിയപ്പോഴാണു പിടിയിലായത്. 2018-ല്‍ പശ്ചിമബംഗാള്‍ പോലീസ് കരീമിനെ പിടികൂടാന്‍ വലവീശിയെങ്കിലും വിദഗ്ധമായി രക്ഷപ്പെട്ട് കേരളത്തിലും കര്‍ണാടകയിലും ഒളിവില്‍ കഴിയുകയായിരുന്നു.



from mangalam.com https://ift.tt/3cCt6yY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages