ചിത്രങ്ങള്‍കാട്ടി ബ്‌ളാക്ക്‌മെയിലിംഗ് നടത്തിയതിന് കേസ്, എതിര്‍കക്ഷിയുടെ ഫോണ്‍ പിടിച്ചെടുത്ത പോലീസുകാരനും ഇതേ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി; അമ്മയുടെയും മകളുടെയും പരാതിയില്‍ ഇപ്പോള്‍ സസ്‌പെന്‍ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 3, 2020

ചിത്രങ്ങള്‍കാട്ടി ബ്‌ളാക്ക്‌മെയിലിംഗ് നടത്തിയതിന് കേസ്, എതിര്‍കക്ഷിയുടെ ഫോണ്‍ പിടിച്ചെടുത്ത പോലീസുകാരനും ഇതേ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി; അമ്മയുടെയും മകളുടെയും പരാതിയില്‍ ഇപ്പോള്‍ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങളില്‍ സുരക്ഷിതത്വം നല്‍കുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സൈബര്‍ പൊലീസ് തന്നെ അവരെ ബ്ലാക്‌മെയിലിങിന് വിധേയരാക്കി. തിരുവനന്തപുരം സൈബര്‍ ക്രൈം സ്‌റ്റേഷനില്‍ അമ്മയെയും മകളെയും ബ്ലാക്‌മെയില്‍ ചെയ്ത് പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് ഓഫീസറെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി: സഞ്ജയ് കുമാര്‍ ഗുരുഡിന്‍ സസ്‌പെന്റ് ചെയ്തു. ഇവരുടെ ചിത്രങ്ങള്‍ കാട്ടി ലക്ഷങ്ങള്‍ പോലീസുദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയും ചെയ്തു.

സൈബര്‍ സ്‌റ്റേഷനില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയിലെ എതിര്‍കക്ഷിയെ ഉപയോഗിച്ചാണ് പൊലീസുദ്യോഗസ്ഥന്‍ ബ്ലാക്‌മെയിലിങ് നടത്തിയത്. എതിര്‍കക്ഷിയായ പുരുഷന്റെ വീട്ടില്‍ അന്വേഷണത്തിനെന്ന പേരില്‍ പല തവണ എത്തിയ പൊലീസുദ്യോഗസ്ഥന്‍ അയാളുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയായിരുന്നു ചെയ്തത്. ഈ ഫോണില്‍നിന്ന് ഒരു സ്ത്രീയുടെ ഫോട്ടോകളും ദൃശ്യങ്ങളും എടുത്ത ഉദ്യോഗസ്ഥന്‍ ഇതുപയോഗിച്ച് അവരുമായി ചാറ്റ് ചെയ്യുകയും അവരെയും അമ്മയെയും ബ്ലാക്‌മെയില്‍ ചെയ്യുകയുമായിരുന്നു. പണം തന്നാല്‍ താന്‍ പിന്മാറാമെന്നായിരുന്നു പൊലീസുകാരന്‍ പറഞ്ഞത്. സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥര്‍ അറിഞ്ഞയുടന്‍തന്നെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

സൈബര്‍ കുറ്റങ്ങളില്‍ പരാതി നല്‍കുന്നവരുടേതടക്കമുള്ള വിവരങ്ങള്‍ സ്വകാര്യത സംരക്ഷിച്ച് കേസന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട നിയമപാലകര്‍ തന്നെ ഇത് ലംഘിച്ചത് അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉടന്‍ സസ്‌പെന്‍ഡു ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ ക്രൈംബ്രാഞ്ച് റൂറല്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 15 ദിവസത്തിനകം ചാര്‍ജ് മെമ്മോ നല്‍കണമെന്നും മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2XZBGCh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages