രോഗലക്ഷണം ഇല്ലാത്തവരില്‍ നിന്ന് കൊവിഡ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് അപൂര്‍വമെന്ന് ലോകാരോഗ്യ സംഘടന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 8, 2020

രോഗലക്ഷണം ഇല്ലാത്തവരില്‍ നിന്ന് കൊവിഡ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് അപൂര്‍വമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ കൊറോണ വൈറസ് വീണ്ടും കരുത്താര്‍ജിക്കുകയാണ്. രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കൊവിഡ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് അപൂര്‍വമെന്ന് ലോകാരോഗ്യ സംഘടന.

കൊവിഡിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു.

പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത ഇത്തരം വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. 'രോഗലക്ഷണം ഇല്ലാത്ത കൊവിഡ് രോഗികളുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപകമായി രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണ്.'

എന്നാല്‍, ഇത്തരം വൈറസ് ബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദഗ്ധനായ വാന്‍ കോര്‍കോവ് വ്യക്തമാക്കി. അതേസമയം ലക്ഷണമുള്ളവരെ കൃത്യമായി കണ്ടെത്താനും ക്വാറന്റീനിലാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ കണ്ടെത്തിയിരുന്നത് രോഗവാഹകന് രോഗലക്ഷണങ്ങളില്ലെങ്കിലും അയാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരുമെന്നാണ്. എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത വ്യാപനം സംഭവിക്കുന്നുണ്ടെങ്കിലും ഇത് മാത്രമാണ് പ്രധാനകാരണമെന്ന് പറയാനാവില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.



from mangalam.com https://ift.tt/3f2Id65
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages