കൊട്ടാരക്കര: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുമ്പ് പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും തിരുത്തിപ്പറഞ്ഞ് പ്രതി സൂരജ്. ഉത്രയെ ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ച സംഭവത്തില്‍ മൊഴികളിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് അടൂരിലെ വീടിലെത്തി സംഭവം പുന:ചിത്രീകരിച്ചു.
ഉത്രയെ ആദ്യം പാമ്പ് കടിക്കുന്നതിന് മുമ്പ് കോണിപ്പടിയില്‍ ഉത്ര പാമ്പിനെ കണ്ട് പേടിച്ച് കരഞ്ഞിരുന്നു. ഇത് ചേര പാമ്പിനെയാണ് കോണിപ്പടിയില്‍ വെച്ചിരുന്നതെന്നാണ് സൂരജ് ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് വീണ്ടും മാറ്റി.
ഫെബ്രുവരി 29 ന് സൂരജിന്റെ കോണിപ്പടിയില്‍ കണ്ടതും അണലി തന്നെയാണെന്ന് സൂരജ് വ്യക്തമാക്കി. കോണിപ്പടിയില്‍ കിടന്ന പാമ്പിനെ കണ്ട് ഉത്ര പേടിച്ചു കരഞ്ഞപ്പോള്‍ സൂരജ് അതിനെ എടുത്ത് ചാക്കിലാക്കി വിറകുപുരയില്‍ ഒളിപ്പിക്കുകയായിരുന്നു. ഈ പാമ്പിനെ തന്നെയാണ് മാര്‍ച്ച് രണ്ടിന് ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ട് കടിപ്പിച്ചതെന്നും അന്വേഷണസംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്.
from mangalam.com https://ift.tt/3dGHSFZ
via IFTTT
No comments:
Post a Comment