കോവിഡ്; ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ഇന്ത്യ; ലോകത്ത് അഞ്ചാമത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 6, 2020

കോവിഡ്; ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ഇന്ത്യ; ലോകത്ത് അഞ്ചാമത്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ഉള്ളത്. രാജ്യത്ത് മൊത്തം കോവിഡ് ബാധിതര്‍ 2,43,733 ആയി ഉയര്‍ന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ളത്. അതേസമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2,36,657 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശനിയാഴ്ച മാത്രം 9,887 പുതിയ കേസുകളും 294 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 9000 മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ 45,24,317 സാമ്പിളുകള്‍ പരിശോധിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 1,14,073 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചുവെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 48.20 ശതമാനമായി ഉയര്‍ന്നു. രോഗവ്യാപനം ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത് മഹാരാഷ്ട്രയില്‍ തന്നെയാണ്. ഇവിടെ ശനിയാഴ്ച 2739 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 82,968 ആയി ഉയര്‍ന്നു. ആകെ 2,969 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 30,152 ആയി.



from mangalam.com https://ift.tt/3cCYMnO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages