ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ നവംബർ പകുതിയോടെ മൂർധന്യത്തിലെത്തുമെന്ന് പഠനം.എട്ടാഴ്ചത്തെ അടച്ചിടലും ആരോഗ്യമേഖലയിലെ ശക്തമായ ഇടപെടലും കാരണമാണ് ഇത് ഇത്രയും വൈകുന്നത്. അപ്പോഴേക്കും ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐ.സി.എം.ആർ. രൂപവത്കരിച്ച ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു. അടച്ചിടൽ നടപ്പാക്കിയതിനാൽ കോവിഡ് കേസുകൾ ഏറ്റവും കൂടുന്ന സമയം 34 മുതൽ 76 ദിവസംവരെ വൈകിപ്പിക്കാനായി. മാത്രവുമല്ല, കോവിഡ് ബാധിതരുടെ എണ്ണം 69 മുതൽ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാൻ സാധിച്ചു. ആരോഗ്യമേഖല ശക്തിപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതും ഗുണംചെയ്തു. അടച്ചിടൽകാലത്തിന് ശേഷം ആരോഗ്യമേഖല 60 ശതമാനത്തോളം ശക്തിപ്പെട്ടു. അതിനാൽ, നവംബർ ആദ്യവാരം വരെ ആരോഗ്യമേഖലയിലെ ആവശ്യങ്ങൾ നിറവേറ്റാനാകും. എന്നാൽ അതിനുശേഷം 5.4 മാസത്തോളം ഐസൊലേഷൻ കിടക്കകൾ അപര്യാപ്തമായിവരും. ഐ.സി.യു. കിടക്കകൾ 4.6 മാസവും വെന്റിലേറ്ററുകൾ 3.9 മാസവും തികയാത്ത അവസ്ഥയുണ്ടാകുമെന്നും പഠനത്തിൽ പറയുന്നു. എങ്കിലും ഈ ദൗർലഭ്യത, അടച്ചിടലും ആരോഗ്യമേഖലയിലെ നടപടികളും സംഭവിച്ചില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നതിനേക്കാൾ 83 ശതമാനം കുറവാണ്. പൊതുജനാരോഗ്യ മേഖലയിലെ സംവിധാനങ്ങൾ 80 ശതമാനം കൂട്ടിയാൽ മഹാമാരിയെ ശക്തമായി നേരിടാം -സംഘം അഭിപ്രായപ്പെട്ടു. content highlights:Indias COVID cases may Rise In November
from mathrubhumi.latestnews.rssfeed https://ift.tt/2MZmn7S
via
IFTTT
No comments:
Post a Comment