ശ്രീശാന്ത് കേരളാ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരുന്നു; സെപ്തംബറില്‍ വിലക്ക് തീര്‍ന്നാല്‍ രഞ്ജിട്രോഫിയുടെ ക്യാമ്പിലെത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 17, 2020

ശ്രീശാന്ത് കേരളാ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരുന്നു; സെപ്തംബറില്‍ വിലക്ക് തീര്‍ന്നാല്‍ രഞ്ജിട്രോഫിയുടെ ക്യാമ്പിലെത്തും

കൊച്ചി: മുന്‍ ഇന്ത്യന്‍ ബൗളര്‍ ശ്രീശാന്ത് കേരളാ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരുന്നു. ഈ സീസണില്‍ നടക്കാനിരിക്കുന്ന രഞ്ജിട്രോഫി ഉള്‍പ്പെടെയുള്ള ടീമിന്റെ ക്യാമ്പിലേക്ക് താരത്തെ ഉള്‍പ്പെടുത്തുമെന്നാണ് കെസിഎ നല്‍കുന്ന സൂചന. സെപ്തംബറില്‍ വിലക്ക് അവസാനിക്കുന്ന സാഹചര്യത്തില്‍ താരം കേരള ടീമിന്റെ ക്യാമ്പില്‍ എത്തും. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുകയാണ് ശ്രീശാന്ത് ലക്ഷ്യമിടുന്നത്.

ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 37 കാരനായ ശ്രീ എത്തുന്നത്. ഫിറ്റ്‌നസ് തെളിയിക്കുക മാത്രമായിരിക്കും ശ്രീശാന്തിന് മുന്നിലുള്ള ഏക വെല്ലുവിളി. കേരളടീമിന്റെ ഫാസ്റ്റ് ബൗളര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കളിക്കാന്‍ പോയ വിടവ് നികത്തുകയാകും ശ്രീശാന്തിന്റെ ലക്ഷ്യം. ഫാസ്റ്റ്ബൗളര്‍ സന്ദീപ് വാര്യര്‍ ടീം വിട്ട സാഹചര്യത്തിലാണ് ശ്രീയെ മടക്കിക്കൊണ്ടുവരാന്‍ കേരളം തീരുമാനിച്ചത്.

തമിഴ്‌നാടിന് കളിക്കാനാണ് സന്ദീപ് വാര്യര്‍ പോയത്. യുവതാരങ്ങളോട് മത്സരിച്ച് വേണം ശ്രീശാന്തിന് ടീമിലെ പ്രധാന ബൗളറാകാന്‍. അടുത്ത ഏകദിന ലോകകപ്പ് കളിക്കുകയാകും ശ്രീശാന്ത് പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇന്ത്യ നേടിയ രണ്ടു ലോകകപ്പ് ടീമില്‍ കളിച്ച ശ്രീശാന്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരിക്കെ ഒത്തുകളി ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് നേരിട്ട വിലക്ക് സെപ്തംബറില്‍ അവസാനിക്കുന്നതോടെയാണ് ശ്രീശാന്തിന് മുന്നില്‍ വീണ്ടും അവസരം തെളിയുന്നത്.

2007 ലെ ട്വന്റി20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും ജയിച്ച ടീമില്‍ കളിച്ചതാരമാണ് ശ്രീശാന്ത്. ഏഴുവര്‍ഷത്തോളം ടീം ഇന്ത്യയ്ക്കു വേണ്ടി കളിച്ച ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ 75 വിക്കറ്റും നേടി. രഞ്ജി, ഇറാനി തുടങ്ങിയ ആഭ്യന്തര ടൂണമെന്റുകളില്‍ മികച്ച പ്രകടനം നടത്തി നീല കുപ്പായത്തിലേക്ക് തിരിച്ചുവരികയാണ് ശ്രീശാന്ത് ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയക്കാരന്‍ ഡേവ് വാറ്റ്‌മോറിന് പിന്‍ഗാമിയായി അടുത്തിടെ കേരളത്തിന്റെ പുതിയ പരിശീലകനായ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ്ബൗളര്‍ ടിനു യോഹന്നാന്‍ എത്തിയതും ശ്രീശാന്തിന് തുണയായിരുന്നു.



from mangalam.com https://ift.tt/2NamixX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages