കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിപിഎം സസ്‌പെന്‍ഡ് ചെയ്ത കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സക്കീര്‍ ഹുസൈനെതിരെയും എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ഡട്ടിനെതിരെയും അദേഹം അതിരൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
സ്വയം തിരുത്തില്ലെന്ന് ഉറപ്പുള്ളയാള്‍ക്കെതിരെ സസ്‌പെന്‍ഷനല്ല വേണ്ടതെന്നും, കൂടുതല്‍ നടപടി വേണ്ടിയിരുന്നുവെന്നും ലോറന്‍സ് തുറന്നടിച്ചു.
അതേസമയം പരാതി അന്വേഷിച്ച എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്നും ലോറന്‍സ് കുറ്റശപ്പടുത്തി. സക്കീറിനെ ഇതുവരെ തുണച്ചത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണ്. ജില്ലയിലെ പാര്‍ട്ടിയിലെ വിഭാഗീയതയുണ്ടെന്നും അദേഹം തുറന്നടിച്ചു. സാമ്പത്തികവും സ്ഥാനമോഹവുമാണ് ഇപ്പോഴത്തതിന്റെ അടിസ്ഥാനമെന്നും അദേഹം പറഞ്ഞു.
from mangalam.com https://ift.tt/2ZjzWVl
via IFTTT
No comments:
Post a Comment