കേരളത്തിലേക്ക് 7000 ചാര്‍ട്ടേഡ് ഫ്‌െളെറ്റുകള്‍ ; വരുന്നവര്‍ക്കെല്ലാം പരിശോധന നടത്താനുള്ള സൗകര്യം ഇല്ലാത്തത് സര്‍ക്കാര്‍ വലയ്ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 14, 2020

കേരളത്തിലേക്ക് 7000 ചാര്‍ട്ടേഡ് ഫ്‌െളെറ്റുകള്‍ ; വരുന്നവര്‍ക്കെല്ലാം പരിശോധന നടത്താനുള്ള സൗകര്യം ഇല്ലാത്തത് സര്‍ക്കാര്‍ വലയ്ക്കുന്നു

കൊച്ചി : കേരളത്തിലേക്കു വരാന്‍ വിദേശ മന്ത്രാലയത്തിനു ഇതുവരെ ലഭിച്ചത് 7000 ചാര്‍ട്ടേഡ് ഫ്‌െളെറ്റ് സര്‍വീസുകള്‍ക്കുള്ള അപേക്ഷ. കേന്ദ്രാനുമതിക്കുശേഷം സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. കൂടി ലഭിച്ചാലേ സര്‍വീസ് നടത്താനാവൂ. എന്നാല്‍, കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കേ ചാര്‍ട്ടേഡ് ഫ്‌െളെറ്റുകളില്‍ യാത്ര അനുവദിക്കൂവെന്ന നിലപാടിലാണു സംസ്ഥാനസര്‍ക്കാര്‍. ഇക്കാര്യത്തില്‍ നാളെ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ അന്തിമ തീരുമാനമാകുമെന്നു നോര്‍ക്ക വകുപ്പ് അറിയിച്ചു.

വരുന്നവര്‍ക്കെല്ലാം പരിശോധന നടത്താനുള്ള സൗകര്യം നിലവില്‍ സംസ്ഥാനത്തില്ലാത്തതാണു സര്‍ക്കാരിനെ വലയ്ക്കുന്നത്. മിനിറ്റുകള്‍ക്കകം ഫലമറിയാന്‍ കഴിയുന്ന റാപ്പിഡ് ആന്റിബോഡി പരിശോധനാ കിറ്റ് ഇതുവരെ സംസ്ഥാനത്ത് എത്തിയിട്ടില്ല. വിദേശത്തുനിന്ന് ഇവ എത്തിക്കാനുള്ള അനുമതി വേഗത്തിലാക്കണമെന്നും നാളത്തെ യോഗത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ഒരുകിറ്റിനു 700 രൂപയോളം ചെലവുവരും. ഈ സാഹചര്യത്തില്‍ നാട്ടില്‍ വരുന്നവര്‍ക്കെല്ലാം ടെസ്റ്റിനുള്ള സൗകര്യമൊരുക്കല്‍ സര്‍ക്കാരിനു താങ്ങാനാകില്ല. സ്വന്തം ചെലവിലോ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയോ പണം കണ്ടെത്തുകയാണു പോംവഴി.

പോരുമ്പോള്‍ കോവിഡ് പരിശോധനക്കു സമയമില്ലാത്തതും സൗകര്യക്കുറവുമാണു പ്രവാസികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നിലവില്‍ പി.സി.ആര്‍ ടെസ്റ്റ് ഫലം കിട്ടാന്‍ തന്നെ ഒരാഴ്ചയിലധികം വേണം. വിമാനത്തിന്റെ വിവരമറിഞ്ഞശേഷം പരിശോധന നടത്തുന്നതും പ്രായോഗികമല്ല. ടെസ്റ്റ് നേരത്തേ നടത്തി ഫലം എടുത്തവയ്ക്കാമെന്ന് വച്ചാല്‍ 72 മണിക്കൂര്‍ മാത്രമേ ഇതിനു സമയപരിധിയുള്ളൂ. ഈ സാഹചര്യത്തില്‍ നാട്ടിലെത്തിയശേഷമുള്ള പരിശോധനയാണു പ്രായോഗികം.

സ്‌െപെസ് ജെറ്റിനു കേരളത്തിലേക്കു 300 ഫ്‌െളെറ്റിന് അനുമതി നല്‍കിയിട്ടുണ്ട്. ഒരു ദിവസം പത്ത് എന്ന തോതില്‍ ഒരു മാസം കൊണ്ടാണ് ഇത്രയും ഫ്‌െളെറ്റ് വരിക. കോവിഡ് 19 ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണു കൊണ്ടുവരിക എന്നു സ്‌െപെസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. ഇതു സ്‌െപെസ് ജെറ്റ് ഏര്‍പ്പെടുത്തിയ നിബന്ധനയാണെന്നാണു സര്‍ക്കാര്‍ വിശദീകരണം.

എംബസികള്‍ കോവിഡ് പരിശോധനാസൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മടക്കത്തിനു മുമ്പ് പ്രവാസികള്‍ക്കു വിദേശരാജ്യങ്ങളില്‍ കോവിഡ് പരിശോധന നടത്താന്‍ എംബസികള്‍ ഇടപെട്ട് സൗകര്യമൊരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്കു ടെസ്റ്റ് കിറ്റുകളുടെ ലഭ്യത ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് എംബസികള്‍ സൗജന്യപരിശോധന ക്രമീകരിക്കണം. പി.സി.ആര്‍ ടെസ്റ്റ് പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ റാപിഡ് ടെസ്റ്റിനു വേണ്ട സൗകരം ഉറപ്പുവരുത്തണം. കോവിഡ് പോസിറ്റീവായവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/37wYqxP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages