തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന; പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 13, 2020

തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന; പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കൂടി

പെട്രോള്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും വര്‍ദ്ധന. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് നാല് രൂപ അമ്പത്തിമൂന്ന് പൈസയും ഡീസലിന് നാല് രൂപ നാല്‍പ്പത്തിയൊന്ന് പൈസയുമാണ് വര്‍ദ്ധിച്ചത്. കൊച്ചിയില്‍ എഴുപത്തിയാറു രൂപ നാലു പൈസയാണ് ഇന്നത്തെ പെട്രോള്‍ നിരക്ക്. ഡീസലിന് എഴുപതു രൂപ പതിനെട്ടുപൈസയാണ് നിരക്ക്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയവവെയാണ് തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില ഉയരുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്‌സൈസ് തീരുവ കുത്തനെ കൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്.



from mangalam.com https://ift.tt/37t5hbH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages