മലപ്പുറം : തെരുവുനായയെ നടുറോഡില്‍ തല്ലിക്കൊന്നാല്‍ പരമാവധി ശിക്ഷ വെറും 50 രൂപ പിഴ. കൊല്ലുന്നതു വളര്‍ത്തുനായ്ക്കളെയാണെങ്കില്‍ അഞ്ചുവര്‍ഷം വരെ തടവോ പിഴയോ! തെരുവുനായയുടെ ജീവനു നിയമം കല്‍പ്പിക്കുന്ന വില 10-50 രൂപയാണെങ്കിലും ഇവയെ വന്ധ്യംകരിക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 2100 രൂപ വീതം.
എന്നാല്‍, ഈ നിരക്കില്‍ വന്ധ്യംകരിച്ച നായ്ക്കളെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ഇന്നലെ മഞ്ചേരി കോടതി വിധിച്ചത് 50 രൂപ പിഴ മാത്രം! തെരുവുനായയെ കൊന്നാല്‍, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ(1960)പ്രകാരമാണു 10-50 രൂപ പിഴശിക്ഷ. ക്രൂരത വളര്‍ത്തുനായയോടെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) 428, 429 വകുപ്പുകളാണു ബാധകം.
തെരുവുനായകളുടെ കാര്യത്തില്‍ പഴഞ്ചന്‍നിയമമാണു നിലനില്‍ക്കുന്നതെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെരുവുനായ്ക്കള്‍ക്കു ബാധകമാകുന്ന 1960-ലെ നിയമം പരിഷ്‌കരിക്കണമെന്നാണു മൃഗസ്‌നേഹികളുടെ ആവശ്യം. കഴിഞ്ഞവര്‍ഷം ഏറെ ചര്‍ച്ചയായ കേസായിരുന്നു മഞ്ചേരിയില്‍ 15 തെരുവുനായ്ക്കളെ തല്ലിക്കൊന്ന സംഭവം. സംഭവത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കെതിരേയായിരുന്നു കേസ്.
ഹ്യൂമന്‍ സൊെസെറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ കേരളാ കോര്‍ഡിനേറ്റര്‍ സാലി വര്‍മയായിരുന്നു പരാതിക്കാരി. തുടര്‍ന്ന് മഞ്ചേരി നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആദ്യഘട്ടത്തില്‍ പ്രതികള്‍ക്കെതിരേ ഐ.പി.സി. 429-ാം വകുപ്പ് ചേര്‍ത്തിരുന്നെങ്കിലും നിലനില്‍ക്കില്ലെന്നു കണ്ട് ഒഴിവാക്കുകയായിരുന്നെന്നു പോലീസ് പറയുന്നു.
from mangalam.com https://ift.tt/2YfuIKM
via IFTTT
No comments:
Post a Comment