ന്യൂഡല്‍ഹി; െചെനയുമായി സംഘര്‍ഷം പുകയുന്ന കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ച് എന്തിനും സജ്ജമായി രാജ്യം. സുഖോയ് 30, മിറാഷ് 2000, ജാഗ്വാര്‍, എന്നീ മുന്‍നിര പോര്‍വിമാനങ്ങളും അടുത്തിടെ സ്വന്തമാക്കിയ അപ്പാഷെ ഹെലികോപ്ടറുകളും െചെനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപമുള്ള വ്യോമതാവളങ്ങളില്‍ എത്തിച്ചു.
വേണ്ടിവന്നാല്‍ ചെറിയ സമയം കൊണ്ട് ഇവയ്ക്ക് കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിപ്രദേശങ്ങളിലേക്ക് എത്താനാകും. വ്യോമനീക്കങ്ങള്‍ വിലയിരുത്താന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ. സിങ് ബധുരിയ നേരിട്ടെത്തി. ബുധനാഴ്ച ശ്രീനഗര്‍ വ്യോമതാവളവും വ്യാഴാഴ്ച ലേ വ്യോമതാവളവും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് അദ്ദേഹം മടങ്ങിയത്.
ലേയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ െചെനീസ് അതിക്രമത്തില്‍ 20 ഇന്ത്യന്‍ െസെനികര്‍ കൊല്ലപ്പെട്ട പിന്നാലെ തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു വ്യോമസേനയുടെ മിന്നല്‍ നീക്കം. വ്യോമസേനാ തലവന്‍ നേരിട്ടെത്തിയത് െചെനയ്ക്കു വ്യക്തമായ സന്ദേശം നല്‍കുന്നതിന്റെ ഭാഗമാണെന്നു കരുതുന്നു.
ഗാല്‍വാന്‍ സംഘര്‍ഷത്തിനു പിന്നാലെ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം.എം. നര്‍വാനെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബധൂരിയ ലേയിലെത്തിയത്. അതേസമയം പ്രകോപനത്തിനല്ലെന്നും അടിയന്തര െസെനിക നടപടി വേണ്ടി വന്നാലുള്ള സന്നാഹങ്ങള്‍ വിലയിരുത്താനാണ് എയര്‍ ചീഫ് മാര്‍ഷലിന്റെ സന്ദര്‍ശനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിച്ചു. ലേ, ശ്രീനഗര്‍ വ്യോമതാവളങ്ങള്‍ െചെന അതിര്‍ത്തിക്കടുത്ത് ഇന്ത്യയുടെ അതീവ നിര്‍ണായക മേഖലകളാണ്.
കിഴക്കന്‍ ലഡാക്ക് മേഖലയില്‍ എന്തെങ്കിലും െസെനിക നീക്കങ്ങള്‍ നടത്തണമെങ്കില്‍ ഇവിടെ നിന്നാകും പോര്‍വിമാനങ്ങള്‍ ഉയരുക. മിന്നല്‍ ആക്രമണങ്ങള്‍ക്കു ഉപയോഗിക്കുന്നവയാണ് മിറാഷ് 2000, ജാഗ്വാര്‍, സുഖോയ് 30 എന്നിവ. മലനിരകള്‍ക്കിടയിലെയുള്ള അതിവേഗ ആക്രമണത്തിനാണ് മിറാഷിന്റെ നാലു സ്‌ക്വാഡ്രണെ വിന്യസിച്ചിരിക്കുന്നത്.
പാക് അധീന കശ്മീരിലെ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയ സ്‌ക്വാഡ്രണെയാണ് ഇവിടേക്കു നിയോഗിച്ചിരിക്കുന്നത്. ആക്രമണ ഹെലികോപ്റ്ററായ അമേരിക്കന്‍ നിര്‍മിത അപ്പാഷെയും െസെനികരെ എത്തിക്കാന്‍ ചിനൂക്ക് ഹെലികോപ്ടറുകളും ലേയിലും ശ്രീനഗറിലും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2CmywS1
via IFTTT
No comments:
Post a Comment