ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ചൈന അതിർത്തിയിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഗാൽവൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ 35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി യു.എസ്. രഹസ്യാന്വേഷണറിപ്പോർട്ട്. ചൈനീസ് കമാൻഡിങ് ഓഫീസർ അടക്കമാണ് മരിച്ചതെന്നാണ് യു.എസ്. ഇന്റലിജൻസ് കേന്ദ്രങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്ത 45 ചൈനീസ് സൈനികരെങ്കിലുമുണ്ടാവുമെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിഗമനം. വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികരെ കൂടാതെ, നാലു ഇന്ത്യൻ സൈനികരുടെ സ്ഥിതി ഗുരുതരമാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. മരണമടക്കമുള്ള നാശനഷ്ടത്തിന്റെ കാര്യത്തിൽ ചൈന മൗനം തുടരുകയാണ്. കൂടുതൽ ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നപരിഹാരത്തിന് സംഭാഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും ശ്രമം തുടരുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ബുധനാഴ്ച പറഞ്ഞു. Content Highlights: hints says that 35 Chinese Soldiers killed by Indian retaliations in Ladakh
from mathrubhumi.latestnews.rssfeed https://ift.tt/2UTVkz3
via
IFTTT
No comments:
Post a Comment