ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ 38000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 31 രാജ്യങ്ങളില്‍ നിന്നാണ് ഇത്രയും ആളുകള്‍ തിരികെ എത്തുന്നത്. ഈ ഘട്ടത്തില്‍ 337 വിമാനങ്ങളാണ് ഇവരെ തിരിച്ചെത്തിക്കാന്‍ ഉപയോഗിക്കുക.
മേയ് ഏഴിനാണ് വന്ദേഭാരത് ദൗത്യം ആരംഭിച്ചത്. ഇതുവരെ 454 വിമാന സര്‍വീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍നിന്ന് 54 വിമാനങ്ങളും കാനഡയില്‍നിന്ന് 24ഉം ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 11 വിമാനങ്ങളും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.
ഇതില്‍ 17,485 പേര്‍ കുടിയേറ്റ തൊഴിലാളികളാണ്. 11,511 പേര്‍ വിദ്യാര്‍ഥികളും 8633 പേര്‍ പ്രൊഫഷണലുകളുമാണ്. കരമാര്‍ഗം 32,000 ഇന്ത്യക്കാര്‍ എത്തി. ഇന്ത്യയിലേക്ക് മടങ്ങാനായി ഇതുവരെ 3,48,565 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
from mangalam.com https://ift.tt/3gY8LHq
via IFTTT
No comments:
Post a Comment