ആലപ്പുഴ നഗരത്തില്‍ പട്ടാപ്പകല്‍ വയോധികയെ തോക്ക് ചൂണ്ടി യുവാവ്; ആവശ്യപ്പെട്ടത് 30 ലക്ഷം രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 17, 2020

ആലപ്പുഴ നഗരത്തില്‍ പട്ടാപ്പകല്‍ വയോധികയെ തോക്ക് ചൂണ്ടി യുവാവ്; ആവശ്യപ്പെട്ടത് 30 ലക്ഷം രൂപ

ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ പട്ടാപ്പകൽ തോക്ക് ചൂണ്ടി 30 ലക്ഷം രൂപ ആവശ്യപ്പെട്ടശേഷം യുവാവ് കടന്നു. ഹെൽമെറ്റും മാസ്കും ധരിച്ചെത്തിയ യുവാവാണ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക്ശേഷം മൂന്നോടെയാണ് സംഭവം. ആലപ്പുഴ നഗരമധ്യത്തിൽ കോൺവെന്റ് സ്ക്വയറിന് സമീപം പരുത്തിക്കാട് വീട്ടിൽ ലില്ലികോശി(88)യെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. പ്രതി ഉൾപ്പെടുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊറിയറുണ്ടെന്ന് പറഞ്ഞെത്തിയ യുവാവ് വാതിൽ തള്ളി അകത്ത് കടന്നു. പിന്നീടാണ് 30 ലക്ഷം രൂപ വേണമെന്ന് ലില്ലി കോശിയോട് ആവശ്യപ്പെട്ടത്. ദോഹയിലുള്ള ലില്ലിയുടെ മരുമകൻ തന്റെ ബോസിന് നൽകാനുള്ള പണമാണിതെന്നും ചെക്കെഴുതി വെക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതിനായി വ്യാഴാഴ്ച എത്തുമെന്നും പറഞ്ഞായിരുന്നു യുവാവിന്റെ ഭീഷണി. ലില്ലി കോശിയുടെ പരാതിയെ തുടർന്ന് ആലപ്പുഴ നോർത്ത് എസ്.ഐ.ടോൾസൺ പി.ജോസഫിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ആലപ്പുഴ സെയ്ന്റ് ജോസഫ്സ് കോളേജിലെ റിട്ട. പ്രൊഫസറാണ് ലില്ലി കോശി. ഇവരും വേലക്കാരിയും മാത്രമാണ് വീട്ടിലുള്ളത്. പെൺമക്കൾ വിദേശത്താണ്. Content Highlights: man enters home and asked money from old woman at gun point


from mathrubhumi.latestnews.rssfeed https://ift.tt/3epix41
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages